MollywoodNewsEntertainment

സര്‍ക്കാര്‍ നിര്‍ദേശിച്ച പതിനാലു ദിവസ നിയന്ത്രണങ്ങള്‍ കഴിയും വരെ വീട്ടുകാര്‍ സ്നേഹദൂരത്ത്

കുടുംബത്തിനും ബന്ധുജനങ്ങള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും വേണ്ടിയാണ് പ്രാര്‍ത്ഥിക്കുക. ചോദിക്കാതെ തന്നെ ദൈവം ആവശ്യമുള്ളത് എനിക്ക് തരുന്നുവെന്ന ഉറച്ച വിശ്വാസമുണ്ട്

കൊവിഡ് കാലത്ത് എല്ലാ സിനിമാ താരങ്ങളും സുരക്ഷിതരായി വീട്ടിലിരിക്കുമ്പോള്‍ നടന്‍ പ്രിത്വിരാജും സംവിധായകന്‍ ബ്ലെസ്സിയും ജോര്‍ദാനില്‍ ആടുജീവിതം എന്ന സിനിമയുസേ ഷൂട്ടിംഗ് തിരക്കിലായിരുന്നു.വനവാസമെന്നോണം ഈ മാസം വീട്ടിലേക്ക്  മടങ്ങിയെത്തിയ ബ്ലെസ്സി  ആ അനുഭവത്തെക്കുറിച്ച് ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍  പങ്കുവയ്ക്കുകയാണ്.

“ഞാന്‍ തിരുവല്ലയിലെ വീട്ടിലെത്തുമ്പോള്‍ വാതില്‍ക്കല്‍ തന്നെ കാത്തു നില്‍പ്പുണ്ടായിരുന്നു മിനി. എന്റെ ഏകാന്ത വാസത്തിന് മിനി ഒരുക്കിയ മുറിയിലെത്തി ബൈബിള്‍ വായിച്ചു. ഞാന്‍ അടുത്ത കാലത്തായി എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കാറില്ല. കുടുംബത്തിനും ബന്ധുജനങ്ങള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും വേണ്ടിയാണ് പ്രാര്‍ത്ഥിക്കുക. ചോദിക്കാതെ തന്നെ ദൈവം ആവശ്യമുള്ളത് എനിക്ക് തരുന്നുവെന്ന ഉറച്ച വിശ്വാസമുണ്ട്‌. ഞാന്‍ പാതി നന്നായി ചെയ്താല്‍ അടുത്ത പാതി പൂര്‍ത്തിയാക്കുന്നത് ദൈവമാണ്. എത്ര തവണ കഴിച്ചാലും കൊതി മാറാത്ത ചൂട് കഞ്ഞിയും പപ്പടവും പയറും മിനി തയ്യാറാക്കി വെച്ചിട്ടുണ്ട്. പ്ലാസ്റ്ററിലിട്ട വിരലുകള്‍ക്കിടയിലേക്ക് സ്പൂണ്‍ വെച്ച് തരാന്‍ മിനി അടുത്തേക്ക് വരാന്‍ തുടങ്ങി. ഞാന്‍ കൈ ഉയര്‍ത്തി തടഞ്ഞു പാടില്ല. സര്‍ക്കാര്‍ നിര്‍ദേശിച്ച പതിനാലു ദിവസ നിയന്ത്രണങ്ങള്‍ കഴിയും വരെ വീട്ടുകാര്‍ സ്നേഹദൂരത്ത്”.

shortlink

Related Articles

Post Your Comments

Related Articles


Back to top button