KeralaCinemaMollywoodLatest NewsNewsEntertainment

അന്ന് മമ്മൂട്ടി വഴക്ക് പറഞ്ഞു, നിന്ന് കരഞ്ഞ് ബ്ലെസി!

ബ്ലെസി സംവിധാനം ചെയ്ത ആടുജീവിതം തിയേറ്ററുകളിൽ പ്രദർശനം തുടരുന്നു. ഇതിനിടെ ബ്ലെസിയെ കുറിച്ച് നടൻ മമ്മൂട്ടി പറഞ്ഞ ചില കാര്യങ്ങൾ ശ്രദ്ധേയമാകുന്നു. ബ്ലെസ്സിയുടെ ആദ്യ സിനിമ കാഴ്ച ആയിരുന്നു. അതിൽ നായകൻ മമ്മൂട്ടി. 2004 ൽ പുറത്തിറങ്ങിയ സിനിമ ഏറെ പ്രശംസകൾ പിടിച്ചുപറ്റിയിരുന്നു. 2001 ലെ ഗുജറാത്ത് ഭൂകമ്പത്തെ ആസ്പദമാക്കിയെടുത്ത ചിത്രം ഇന്നും മലയാളികൾ ഓർത്തിരിക്കുന്നു.

ബ്ലെസിയുടെ 16 വർഷത്തെ അദ്ധ്വാനമായ ആടുജീവിതം ഇന്ന് തിയേറ്ററുകളിൽ നിറഞ്ഞോടുമ്പോൾ മുൻപൊരിക്കൽ മമ്മൂട്ടി അദ്ദേഹത്തെ കുറിച്ച് നടത്തിയ പരാമർശങ്ങൾ ശ്രദ്ധേയമാകുന്നു. താൻ ആദ്യമായി ബ്ലെസ്സിയെ കാണുന്നത് നൊമ്പരത്തിപ്പൂവ് എന്ന സിനിമയുടെ ലൊക്കേഷനിലാണെന്നും ആണ് ബ്ലെസ്സിയുടെ ഭാഗത്ത് നിന്നുമുണ്ടായ ചെറിയ പിഴവിന് താൻ ബ്ലെസിയെ വഴക്കുപറഞ്ഞെന്നും മമ്മൂട്ടി പറഞ്ഞു. മമ്മൂട്ടി വഴക്ക് പറഞ്ഞത് കേട്ട് ബ്ലെസിക്ക് കരച്ചിൽ വന്നു. അദ്ദേഹം കരഞ്ഞു. ബ്ലെസി അസിസ്റ്റന്റ് ഡയറക്ടർ ആയിരുന്ന സമയത്താണ് ഈ സംഭവം.

ഒരു ഷോട്ട് എടുക്കുന്നതിന് മുമ്പ് ബ്ലെസി ക്ലാപ് ബോർഡ് അടിച്ചപ്പോൾ അതിലെ ചോക്കുപൊടി മമ്മൂട്ടിയുടെ കണ്ണിൽ പോയി. ദേഷ്യം വന്ന അദ്ദേഹം ബ്ലെസിയെ ചീത്ത പറയുകയായിരുന്നു. പത്മരാജൻ അടക്കം മലയാളത്തിലെ മുതർന്ന സംവിധായകരുടെ കൂടെ സഹ സംവിധായകനായി പതിനെട്ട് വർഷത്തോളം പ്രവർത്തിച്ച ശേഷമാണ് ബ്ലെസ്സി സ്വതന്ത്ര സംവിധായകനാവുന്നത്. പിന്നീടും നിരവധി സിനിമകൾക്ക് ബ്ലെസി അസിസ്റ്റൻ്റായി പ്രവർത്തിച്ചിരുന്നു. സ്വാതന്ത്ര്യ സംവിധായകനാവുക എന്ന ഉദ്ദേശത്തോടെ ബ്ലെസി ആദ്യം സമീപിച്ചതും മമ്മൂട്ടിയെ തന്നെ ആയിരുന്നു.

കാഴ്ച എന്ന സിനിമയുടെ കഥ മമ്മൂട്ടിയോട് പറഞ്ഞ ബ്ലെസി, തിരക്കഥ ശ്രീനിവാസനെക്കൊണ്ടോ ലോഹിതദാസിനെക്കൊണ്ടോ എഴുക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ, വേറെയാരെയും നോക്കണ്ട, താൻ തന്നെ എഴുതി നോക്ക് എന്ന് മമ്മൂട്ടി പറഞ്ഞു. അദ്ദേഹത്തിന്റെ നിർദേശപ്രകാരമാണ് ബ്ലെസി ആദ്യമായ് സ്ക്രിപ്റ്റ് എഴുതിയത്. ആ സിനിമയാണ് കാഴ്ച.

shortlink

Related Articles

Post Your Comments

Related Articles


Back to top button