NewsBusiness

നേട്ടം കൈവിടാതെ ഓഹരി വിപണി : ഈ ആഴ്ച്ചയിലെ വ്യാപാരം അവസാനിച്ചു

മുംബൈ : വ്യാപാര ആഴ്ച്ചയിലെ അവസാന ദിനം നേട്ടം കൈവിടാതെ ഓഹരി വിപണി. സെന്‍സെക്സ് 523.68 പോയിന്റ് ഉയർന്ന് 34,731.73ലും നിഫ്റ്റി 152.70 പോയന്റ് ഉയര്‍ന്ന് 10244.40ലുമാണ് ഈ ആഴ്ച്ചത്തെ വ്യാപാരം അവസാനിപ്പിച്ചത്. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വിപണിമൂല്യം 11 ലക്ഷം കോടി കടന്നതോടെ ഓഹരി വിപണി കരുത്തുപ്രകടിപ്പിക്കുകയായിരുന്നു. ആറുശതമാനത്തിലേറെയാണ് റിലയന്‍സിന്റെ ഓഹരിവില ഉയര്‍ന്നത്.

ഐടി, ലോഹം ഒഴികെയുള്ള ഓഹരികള്‍ കരുത്തുകാട്ടി. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ ഒരുശതമാനത്തോളം ഉയര്‍ന്നു. ബജാജ് ഫിനാന്‍സ്,ബജാജ് ഫിന്‍സര്‍വ്, ടാറ്റ മോട്ടോഴ്സ്, ഭാരതി ഇന്‍ഫ്രടെല്‍ തുടങ്ങിയ ഓഹരികളും നേട്ടത്തിലും ഇന്‍ഡസിന്റ് ബാങ്ക്, വേദാന്ത, എച്ച്സിഎല്‍ ടെക്, എംആന്‍ഡ്എം, ഐടിസി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് അവസാനിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button