ബിഗ് ബോസ് സീസൺ രണ്ടിലൂടെ പ്രശസ്‌തനായ വ്യകതിയാണ് രജിത് കുമാര്‍ എന്ന തിരുവനന്തപുരം സ്വദേശി. കോളേജ് അധ്യാപകനായ ഇദ്ദേഹത്തിന് നിരവധി ആരാധകരെയാണ് ഷോയിലൂടെ ലഭിച്ചത്. ബിഗ് ബോസില്‍ എത്തിയതോടെ രജിത് കുമാറിന്റെ സ്വകാര്യ ജീവിതവും സമൂഹത്തില്‍ ചര്‍ച്ചയായിരുന്നു. 2001ലായിരുന്നു ഇദ്ദേഹത്തിന്റെ വിവാഹം. ഭാര്യ രണ്ടു വട്ടം അബോര്‍ഷനായി. എന്റെ രണ്ട് കുഞ്ഞുങ്ങളും മരിച്ചതോടെ വിവാഹമോചനം നേടി ആ പെണ്‍കുട്ടി വേറെ വിവാഹം കഴിച്ചു. അവള്‍ക്ക് കുഞ്ഞായി. പക്ഷേ പ്രസവ സമയത്ത് അവള്‍ മരിച്ചുവെന്ന് രജിത് കുമാർ വെളിപ്പെടുത്തിയിരുന്നു.
Read also: ഒരു കുടുംബത്തിലെ നാല് കുട്ടികൾ ഉൾപ്പെടെ ആറ് പേരെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
താൻ വീണ്ടും വിവാഹം കഴിക്കാൻ തയ്യാറാണെന്നാണ് രജിത് ഇപ്പോൾ പറയുന്നത്. ഒരു അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇപ്പോഴും ചിലര്‍ എന്നെ സ്ത്രീ വിരുദ്ധന്‍ എന്ന് വിളിക്കുന്നുണ്ട്. അപ്പോള്‍ ഞാന്‍ വിചാരിച്ചു, ഒരു പെണ്ണ് കെട്ടിയാല്‍ ആ വിളി മാറിക്കിട്ടുമല്ലോ എന്ന്, അതു കൊണ്ട് കല്യാണം കഴിക്കാന്‍ ഞാന്‍ തയ്യാറാണെന്നാണ് രജിത് കുമാർ ഇതിന്റെ കാരണമായി ചൂണ്ടിക്കാട്ടുന്നത്.
Post Your Comments