Latest NewsKeralaNattuvarthaNews

രജിത് കുമാർ സിനിമയിൽ വരാതിരിക്കാൻ താനാണ് മുട്ടയിൽ കൂടോത്രം ചെയ്തതെന്ന് ജസ്‌ല മാടശ്ശേരി

തിരുവനന്തപുരം: സിനിമയിൽ വരാതിരിക്കാൻ ആരോ മുട്ടയിൽ കൂടോത്രം ചെയ്തുവെന്ന രജിത് കുമാറിന്റെ വാർത്ത വളരെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാൽ ഈ വാർത്തയ്ക്കെതിരെ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ജസ്‌ല മാടശ്ശേരി. ‘ഞാനാവാണ് സാധ്യത’ എന്നാണ് വാർത്ത പങ്കുവച്ചുകൊണ്ട് ജസ്‌ല ഫേസ്ബുക്കിൽ പ്രതികരിച്ചത്.

Also Read:പോസിറ്റിവ് എനർജ്ജി ലഭിക്കാനായി വീടിനുള്ളിലും പുറത്തും വളർത്താവുന്ന ചെടികൾ

ജസ്‌ലയുടെ ഫേസ്ബുക് പോസ്റ്റിനു താഴെ ധാരാളം കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്. ബിഗ് ബോസിൽ ഉണ്ടായിരുന്ന രജിത് കുമാറും ജസ്‌ലയും തമ്മിൽ വലിയ വാക്പോരുകൾ അന്ന് മുതൽക്കേ പതിവായിരുന്നു. അതിനെയെല്ലാം വീണ്ടും ഏറ്റെടുത്തുകൊണ്ടാണ് മലയാളികളുടെ കമന്റുകൾ അരങ്ങേറുന്നത്.

സിനിമാ നടനാകുന്നത് തടയാൻ തനിക്കെതിരെ ആരൊക്കെയോ ചേർന്ന് കൂടോത്രം ചെയ്തുവെന്നാണ് രജിത് കുമാർ പറഞ്ഞത്. അതുകൊണ്ടാണ് എല്ലാം മുടങ്ങിപ്പോയതെന്നും ഗായിക അമൃതയുമായുള്ള വിഡിയോ ചാറ്റിനിടയിലാണ് രജിത്കുമാർ പറയുന്നത്. ‘പതിനഞ്ചോളം ഓഫറുകൾ വന്നതാണ്. പക്ഷേ ഒന്നും നടന്നില്ല. ഈ അടുത്തിടെ ഞാൻ കേട്ടു, എനിക്കെതിരെ ആരോ മുട്ടയിൽ കൂടോത്രം ചെയ്തിരിക്കുന്നുവെന്ന്. അതുകൊണ്ടാണ് രജിത്തിന് സിനിമാ ഫീൽഡിലേയ്ക്ക് കയറാൻ പറ്റാത്തതെന്ന് പലരും പറയുന്നതായും അറിഞ്ഞു’ എന്നാണ് വെളിപ്പെടുത്തൽ.

shortlink

Related Articles

Post Your Comments

Related Articles


Back to top button