Latest NewsIndia

“ഇന്ത്യയുടെ ഒരിഞ്ചു മണ്ണ് പോലും ആരുടെയും കയ്യിൽ ഇല്ല, വിട്ടുകൊടുക്കുകയുമില്ല” : സോണിയ ഗാന്ധിക്ക് മറുപടി നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി

രഹസ്യാന്വേഷണ ഏജൻസികൾക്ക് വീഴ്ച്ച സംഭവിച്ചിട്ടില്ല എന്നും. കടന്നു കയറ്റം ഉണ്ടായിട്ടില്ല എന്നും യോഗത്തിൽ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു.

ന്യൂഡൽഹി ; ഇന്ത്യാ ചൈനാ അതിർത്തി സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി വിളിച്ചു ചേർത്ത സർവ്വ കക്ഷി യോഗത്തിൽ സോണിയ ഗാന്ധിയുടെ ചോദ്യങ്ങൾക്കു മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ ഒരിഞ്ചു മണ്ണ് പോലും ആരുടെയും കയ്യിൽ ഇല്ല, ഇന്ത്യയുടെ ഒരിഞ്ചു മണ്ണ് പോലും ആർക്കും വിട്ടുകൊടുക്കുകയുമില്ല എന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി അസന്നിഗ്ധമായി പ്രഖ്യാപിച്ചു.

കൂടാതെ ചൈനയ്ക്ക് ഇന്ത്യൻ സേന ശക്തമായ മറുപടി നൽകി എന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. സോണിയ ഗാന്ധിയുടെ മറ്റൊരു ചോദ്യം ആയിരുന്നു രഹസ്യാന്വേഷണ ഏജൻസികൾക്ക് വീഴ്ച ഉണ്ടായോ എന്ന്. ഇതിന്റെ മറുപടിയായി, രഹസ്യാന്വേഷണ ഏജൻസികൾക്ക് വീഴ്ച്ച സംഭവിച്ചിട്ടില്ല എന്നും. കടന്നു കയറ്റം ഉണ്ടായിട്ടില്ല എന്നും യോഗത്തിൽ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു.

” ഞങ്ങൾ സർക്കാരിന് പൂർണ്ണ പിന്തുണ നൽകുന്നു, ചൈന ഒരു ഏകാധിപത്യരാജ്യം ആണ് , ചൈന തോൽക്കും, ജയം ഇന്ത്യയുടേതാണ്” – സർവ്വ കക്ഷി യോഗത്തിൽ മമത ബാനർജി

പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ചുചേര്‍ത്ത സര്‍വ്വകക്ഷി യോഗത്തിലാണ് ഇന്ത്യാ-ചൈന അതിര്‍ത്തി സംഘര്‍ഷത്തെക്കുറിച്ചുള്ള ചോദ്യങ്ങളുമായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി രംഗത്തെത്തിയത്.സേനകളെ യുദ്ധത്തിന് സജ്ജമാക്കാന്‍ പ്രതിപക്ഷം എന്ത് സഹകരണത്തിനും തയ്യാറാണെന്നും സോണിയ ഗാന്ധി വ്യക്തമാക്കി.അതേസമയം മമത ബാനർജിയുൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ സർക്കാരിന് പൂർണ്ണ പിന്തുണ നൽകി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button