ലഡാക്കില്‍ ചൈനയുമായുള്ള ഏറ്റുമുട്ടലില്‍ 20 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ട സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചുചേര്‍ത്ത ഓണ്‍ലൈന്‍ സര്‍വകക്ഷി യോഗത്തില്‍ വിവിധ രാഷ്ട്രീയ പാർട്ടികളിലെ നേതാക്കൾ പങ്കെടുത്തു. മമത ബാനര്‍ജിയും ശരദ് പവാറും സര്‍ക്കാരിന് ശക്തമായ പിന്തുണയാണ് കൊടുത്തത്. അതേസമയം ഇരുവരും രാഹുൽ ഗാന്ധിയുടെ അനവസരത്തിലുള്ള പ്രസ്താവനകളെ തള്ളിപ്പറയുകയും ചെയ്തു.
“ചൈന ഒരു ജനാധിപത്യമല്ല. അവർ ഒരു സ്വേച്ഛാധിപത്യ രാജ്യമാണ്. അവർക്ക് തോന്നുന്നത് അവർക്ക് ചെയ്യാൻ കഴിയും. നമ്മൾ ഒരുമിച്ച് പ്രവർത്തിക്കണം. ഇന്ത്യ ജയിക്കും, ചൈന തോൽക്കും. ഐക്യത്തോടെ സംസാരിക്കുക. ഐക്യത്തോടെ ചിന്തിക്കുക. ഐക്യത്തോടെ പ്രവർത്തിക്കുക. ഞങ്ങൾ പൂർണ്ണമായും സർക്കാരുമായി ഉറച്ചുനിൽക്കുന്നു” – മമത ബാനർജി പറഞ്ഞു. അതേസമയം ചൈനീസ് കടന്നുകയറ്റം ഉണ്ടായോ എന്ന കാര്യത്തില്‍ സര്‍ക്കാര്‍ നയം വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി യോഗത്തില്‍ ആവശ്യപ്പെട്ടു.
സേനകളെ യുദ്ധത്തിന് സജ്ജമാക്കാന്‍ പ്രതിപക്ഷം എന്ത് സഹകരണത്തിനും തയ്യാറാണെന്നും അവര്‍ പറഞ്ഞു. ചൈന പിന്‍മാറിയില്ലെങ്കില്‍ എന്താണ് അടുത്ത നടപടിയെന്നും സോണിയാ ഗാന്ധി ചോദിച്ചു. ഇന്ത്യയുടേയും ചൈനയുടേയും വിദേശകാര്യ മന്ത്രിമാര്‍ നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമുള്ള നമ്മുടെ ഔദ്യോഗിക പ്രസ്താവന വ്യക്തമാക്കുന്നത് ചര്‍ച്ചയിലൂടെയുള്ള പ്രശ്‌നപരിഹാരത്തിനാണ് ഇരു രാജ്യങ്ങളും താല്‍പര്യപ്പെടുന്നത് എന്നാണ് എന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ചൂണ്ടിക്കാട്ടിയത് ..
യുദ്ധമാണ് മുന്നിലെങ്കില്‍ പ്രതിപക്ഷം പിന്തുണയ്ക്കുമെന്ന് സർവകക്ഷി യോഗത്തിൽ സോണിയാഗാന്ധി
സര്‍ക്കാരിന്റെ ഈ നിലപാടിന് സിപിഎം പിന്തുണ നല്‍കുകയാണെന്ന് യെച്ചൂരി അറിയിച്ചു. ഇരു രാജ്യങ്ങളും ചര്‍ച്ചകളിലൂടെ, ഉത്തരവാദിത്വത്തോടെ പ്രശ്‌നപരിഹാരത്തിന് ശ്രമിക്കുമെന്നും സ്ഥിതിഗതികള്‍ അത്തരത്തില്‍ കൈകാര്യം ചെയ്യുമെന്നുമാണ്. ഇരു വിഭാഗത്ത് നിന്നും സംഘര്‍ഷമുണ്ടാക്കുന്ന നടപടികള്‍ പാടില്ല. ഉഭയകക്ഷി ധാരണകളും പ്രോട്ടോകോളും അന്വേഷിച്ച് മുന്നോട്ടുപോവുകയും സമാധാനം ഉറപ്പാക്കാന്‍ ശ്രമിക്കുകയും വേണം. ഉന്നതതല ചര്‍ച്ചയ്ക്ക് ഇന്ത്യ ഗവണ്‍മെന്റ് മുന്‍കൈയെടുക്കണം. നിയന്ത്രണരേഖ കൃത്യമായി തീര്‍ച്ചപ്പെടുത്തണം – ഇതാണ് സിപിഎം നേതാവ് യെച്ചൂരി പറഞ്ഞത്.
യുദ്ധസാഹചര്യമുണ്ടായാൽ എന്ത് ചെയ്യണമെന്ന് യെച്ചൂരി പറഞ്ഞില്ല. അതേസമയം അമേരിക്കക്കൊപ്പം നിന്ന് ചൈനക്കെതിരെ യുദ്ധം ചെയ്യരുതെന്നായിരുന്നു സിപി ഐ നേതാവ് ഡി രാജയുടെ നിർദ്ദേശം
Post Your Comments