ന്യൂഡല്‍ഹി : ഇന്ത്യ – ചൈന സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ചുചേര്‍ത്ത സര്‍വ്വകക്ഷി യോഗം ആരംഭിച്ചു. യോഗം പുരോഗമിക്കുകയാണ്.ചൈനീസ് കടന്നുകയറ്റം ഉണ്ടായോ എന്ന കാര്യത്തില്‍ സര്‍ക്കാര്‍ നയം വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി യോഗത്തില്‍ ആവശ്യപ്പെട്ടു.
സേനകളെ യുദ്ധത്തിന് സജ്ജമാക്കാന്‍ പ്രതിപക്ഷം എന്ത് സഹകരണത്തിനും തയ്യാറാണെന്നും അവര്‍ പറഞ്ഞു. ചൈന പിന്‍മാറിയില്ലെങ്കില്‍ എന്താണ് അടുത്ത നടപടിയെന്നും സോണിയാ ഗാന്ധി ചോദിച്ചു. .മമത ബാനർജിയും ശരദ് പവാറും സർക്കാരിന് ശക്തമായ പിന്തുണയാണ് കൊടുത്തത്.
അതേസമയം ഇന്ത്യ ചൈനയ്ക്ക് എതിരെ അമേരിക്കയ്ക്ക് ഒപ്പം സഖ്യത്തിൽ അണിനിരക്കരുത് എന്നായിരുന്നു സിപിഐ പ്രതിനിധിയായ ഡി രാജയുടെ ആവശ്യം. പഞ്ചശീല തത്വം ഇന്ത്യ മുറുകെ പിടിക്കണം എന്ന് സിപിഎം പ്രതിനിധിയായ യെച്ചൂരി ആവശ്യപ്പെട്ടു. സര്‍വ്വകക്ഷി യോഗം പുരോഗമിക്കുകയാണ്.
Post Your Comments