Latest NewsNewsIndia

മു​ഖ്യ​മ​ന്ത്രിയുടെ ഓ​ഫീ​സി​ലെ നാ​ല് ജീ​വ​ന​ക്കാ​ര്‍​ക്ക് കൂ​ടി കോ​വി​ഡ്; അതീവ ജാഗ്രതയിൽ തമിഴ് നാട്

ചെ​ന്നൈ: ത​മി​ഴ്‌​നാ​ട് മു​ഖ്യ​മ​ന്ത്രി എ​ട​പ്പാ​ടി പ​ള​നി​സ്വാ​മി​യു​ടെ ഓ​ഫീ​സി​ലെ നാ​ല് ജീ​വ​ന​ക്കാ​ര്‍​ക്ക് കൂ​ടി കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഇ​തോ​ടെ പ​ള​നി​സ്വാ​മി​യു​ടെ ഓ​ഫീ​സി​ലെ ഒന്പത് പേ​ര്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. നേ​ര​ത്തെ മു​ഖ്യ​മ​ന്ത്രി പ​ള​നി​സ്വാ​മി​യു​ടെ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി ദാ​മോ​ദ​ര്‍ (57) കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ചി​രു​ന്നു. ഇ​ന്ന​ലെ ദാ​മോ​ദ​ര്‍ അ​ട​ക്കം മു​ഖ്യ​മ​ന്ത്രി പ​ള​നി​സ്വാ​മി​യു​ടെ ഓ​ഫീ​സി​ലെ അ​ഞ്ച് പേ​ര്‍​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. പ​ള​നി​സ്വാ​മി​യു​ടെ ഫോ​ട്ടോ​ഗ്രാ​ഫ​ര്‍​ക്കും ക​ഴി​ഞ്ഞ ദി​വ​സം കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.

അതേസമയം, കേരളത്തില്‍ വ്യാഴാഴ്ച 97 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. പാലക്കാട് ജില്ലയില്‍ നിന്നുള്ള 14 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 13 പേര്‍ക്കും, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ നിന്നുള്ള 11 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 9 പേര്‍ക്കും, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ നിന്നുള്ള 6 പേര്‍ക്ക് വീതവും, തിരുവനന്തപുരം, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള 5 പേര്‍ക്ക് വീതവും, മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 4 പേര്‍ക്ക് വീതവും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button