Latest NewsIndiaNews

ഒരു കുടുംബത്തിലെ നാല് കുട്ടികൾ ഉൾപ്പെടെ ആറ് പേരെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

ഗുജറാത്ത്  : ഒഴിഞ്ഞ ഫ്ലാറ്റിനുള്ളിൽ ഒരു കുടുംബത്തിലെ സഹോദരങ്ങളും അവരുടെ മക്കളും ഉൾപ്പെടെ ആറ് പേരെ മരിച്ച നിലയിൽ കണ്ടെത്തി. ഗുജറാത്ത് അഹമ്മദാബാദ് സ്വദേശികളായ അമീഷ് പട്ടേൽ (42), സഹോദരൻ ഗൗരംഗ് പട്ടേൽ (40) എന്നിവരെയും ഇരുവരുടെയും മക്കളായ ഏഴ് വയസിനും പന്ത്രണ്ട് വയസിനും ഇടയിൽ പ്രായമുള്ള കുട്ടികളെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇവരുടെ തന്നെ ഉടമസ്ഥതയിലുള്ള ഒഴിഞ്ഞ ഫ്ലാറ്റിൽ നിന്നാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്. രണ്ട് മുറികളിൽ  നിന്നാണ്  കുട്ടികളുടെ മൃതദേഹം കണ്ടെത്തിയത്. സഹോദരങ്ങൾ തൂങ്ങിമരിച്ച നിലയിലായിരുന്നു. വിഷം കൊടുത്ത് മയക്കിയ ശേഷം കുട്ടികളെ കെട്ടിത്തൂക്കിയതായിരിക്കുമെന്നാണ്  പ്രാഥമിക നിഗമനം.

ഇരു സഹോദരങ്ങളും നഗരത്തിൽ രണ്ടിടങ്ങളിലായാണ് കുടുംബവുമൊത്ത് കഴിഞ്ഞിരുന്നത്. എന്നാൽ ജൂൺ 17ന് ചുറ്റിക്കറങ്ങാൻ പോവുകയാണെന്ന് ഭാര്യമാരെ അറിയിച്ച ശേഷം ഇരുവരും കുട്ടികളുമായി വീടു വിട്ടിറങ്ങുകയായിരുന്നു. രാത്രി വൈകിയും ഇവരെ കാണാത്തതിനെ തുടർന്നാണ് ഇവരുടെയും ഭാര്യമാർ  ഈ ഫ്ലാറ്റിലെത്തിയത്. എന്നാൽ അകത്ത് നിന്ന് പൂട്ടിക്കിടക്കുന്നത് കണ്ട് സംശയം തോന്നിയ ഇവർ പൊലീസിനെ വിവരം അറിയിച്ചതോടെയാണ് മരണം പുറത്തറിയുന്നത്. സംഭവത്തിൽ കേസെടുത്ത്  പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button