
ഈ ലോക്ഡൌണ്‍ കാലത്ത് നാട്ടില്‍ വരാന്‍ കഴിയാതെ അമേരിക്കയില്‍ കുടുങ്ങിയ മലയാളി കുടുംബത്തിന് സഹായ ഹസ്തവുമായി നടനും എംപിയുമായ സുരേഷ് ഗോപി. നിയമതടസത്തെ തുടര്‍ന്ന് നാട്ടിലേക്കുള്ള വരാന്‍ കഴിയാതെ ഇരുന്ന കുടുംബത്തിനു വേണ്ടി സുരേഷ് ഗോപി നേരിട്ട് ഇടപെടുകയായിരുന്നു. കേന്ദ്രസര്‍ക്കാര്‍ വഴി പ്രത്യേക ഓര്‍ഡിനന്‍സ് ഇറക്കിയതിന് ശേഷമാണ് ഇവര്‍ നാട്ടിലെത്തിയത്. അമേരിക്കന്‍ മലയാളിയായ റോയ് മാത്യുവാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ പങ്കു വച്ചത്.
”കാലിഫോര്ണിയയിലെ ലോസ് എഞ്ചലസിൽ, സ്ടുടെന്റ്റ് വിസയിൽ വന്ന് ജോലിയും പഠനവും ആയി ജീവിച്ചുകൊണ്ടിരുന്ന മലയാളീ കുടുംബത്തിന്, തിരിച്ചു നാട്ടിലേക്ക് പോകുവാൻ കഴിയാതെ നിയമത്തിന്റെ നൂലാമാലകളിൽ ജീവിതം ദുരിതപൂർണ്ണമായപ്പോൾ, സഹായഹസ്തവുമായി കൂടെപ്പിറപ്പിനെപോലെ കൂടെ നിന്ന ബഹുമാന്യ MP. Suresh Gopi ക് അഭിനന്ദനങ്ങളുടെ പൂച്ചെണ്ടുകൾ .
അമേരിക്കയിൽ ജനിച്ച , അമേരിക്കൻ പാസ്സ്പോർട്ടിന് ഉടമയായ കുഞ്ഞിന് ഇന്ത്യയിലേക്ക് പോകുവാനുള്ള വിസ ലഭിക്കുന്നത് അസാധ്യമായി വന്നപ്പോൾ, ഇൻഡ്യൻ ഹോം മിനിസ്റ്റർ ബഹുമാന്യ അമിത് ഷായുമായി ബന്ധപ്പെട്ട് മണിക്കൂറുകൾക്കകം പ്രത്യേക ഓർഡിനെൻസ് പുറത്തിറക്കി യാത്ര സാധ്യമാക്കുകയായിരുന്നു. തന്നിൽ ഏല്പിച്ചിരിക്കുന്ന MP എന്നുള്ള പദവി ജനങ്ങളെ സേവിക്കുക എന്നതാണെന്ന് ഒരു പ്രാവിശ്യം കൂടി തെളിയിച്ചിരിക്കുന്ന ബഹുമാന്യ സുരേഷ് ഗോപിക് എല്ലാവിധ ആശംസകളും നേരുന്നു . തുടർന്നും സഹായഹസ്തവുമായി നയിക്കുവാൻ ജഗദീശ്വരൻ ആയുസ്സും ആരോഗ്യവും നല്കട്ടെയെന്നു പ്രാർത്ഥിക്കുന്നു.
കൂടാതെ ഈ കുടുംബത്തിന്റെ പ്രശ്നങ്ങളിൽ ബഹുമാന്ന്യ എംപി ശ്രീ സുരേഷ് ഗോപിക്ക് ഒപ്പം നിന്ന് പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ.” അദ്ദേഹം കുറിച്ചു
Post Your Comments