Latest NewsNewsIndia

ചൈന കടന്നു കയറിയപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ ഉറങ്ങുകയായിരുന്നുവെന്ന് വയനാട് എം പി രാഹുൽ ഗാന്ധി

പ്രശ്നങ്ങള്‍ സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിച്ചു

ന്യൂഡൽഹി: കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി വയനാട് എം പി രാഹുൽ ഗാന്ധി. ചൈന കടന്നു കയറിയപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ ഉറങ്ങുകയായിരുന്നുവെന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. ഗല്‍വാനില്‍ ചൈന നടത്തിയ ആക്രമണം ആസൂത്രിതമായിരുന്നുവെന്ന് പ്രതിരോധ സഹമന്ത്രി ശ്രീപദ് യശോ നായിക്കിന്‍റെ പ്രസ്താവന ചൂണ്ടിക്കാട്ടി രാഹുല്‍ ട്വീറ്റ് ചെയ്തു.

പ്രശ്നങ്ങള്‍ സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിച്ചു. വീരമൃത്യുവരിച്ച ധീരജവാന്മാര്‍ക്കായിരുന്നു അതിന്‍റെ വില നല്‍കേണ്ടിവന്നതെന്നും രാഹുല്‍ പ്രതികരിച്ചു. അതേസമയം, ചൈന തടഞ്ഞുവച്ച 10 ഇന്ത്യന്‍ സൈനികരെ വിട്ടയച്ചെന്ന് റിപ്പോര്‍ട്ട്. ഒരു ലഫ്റ്റ്നന്റ് കേണലും മൂന്ന് മേജർമാരും അടക്കമുള്ളവരെ വിട്ടയച്ചതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ സൈന്യം ഇത് സ്ഥിരീകരിച്ചിട്ടില്ല. ചൈനയുമായുള്ള സംഘർഷം ചർച്ച ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ച സർവകക്ഷി യോഗം വൈകീട്ട് അഞ്ചിന് ചേരും. വീഡിയോ കോൺഫറൻസ് വഴി നടക്കുന്ന യോഗത്തിൽ പ്രധാന പ്രതിപക്ഷ പാർട്ടികളുടെ നേതാക്കൾ പങ്കെടുക്കും.

ALSO READ: വീണ്ടും ഏറ്റുമുട്ടല്‍; ജമ്മു കശ്മീരില്‍ പള്ളിയില്‍ ഒളിച്ച ഭീകരരെ അടക്കം സൈന്യം വധിച്ചു

ഇന്ത്യ ചൈന അതിർത്തിയിൽ ഒരു മാസമായി തുടർന്ന് വന്നിരുന്ന സംഘർഷാവസ്ഥ സർക്കാർ ജനങ്ങളോട് വിശദീകരണമെന്ന് പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെട്ടിരിക്കുന്നു. യോഗത്തിന് മുന്നോടിയായി പ്രതിരോധമന്ത്രി രാജ്നാഥ് സിങ് പ്രതിപക്ഷ നേതാക്കളുമായി ഫോണില്‍ സംസാരിച്ചു. അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ വിശദീകരിച്ചു. തുടർ നടപടികൾ എന്നിവ പ്രധാനമന്ത്രി വിശദീകരിക്കും. ആംആദ്മി പാർട്ടിയെയും ആർജെഡിയെയും ക്ഷണിക്കാത്തത് വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്. സർക്കാരിന്റെ തീരുമാനങ്ങൾക്കൊപ്പം നിൽക്കുമെന്ന് കോൺഗ്രസ് പ്രഖ്യാപിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button