ഫുജൈറ : യുഎഇയിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഒരു പ്രവാസി മലയാളി മരിച്ചു. ഫുജൈറയിൽ സ്വകാര്യസ്ഥാപനത്തിൽ പി.ആർ.ഒ ആയിരുന്ന മലപ്പുറം തിരൂർ നിറമരുതൂർ മങ്ങാട് സ്വദേശി ഉമർബാവയാണ് (58) മരിച്ചത്. കഴിഞ്ഞദിവസം കുഴഞ്ഞുവീണ ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ച ശേഷം നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ഖബറടക്കം യു.എ.ഇയിൽ. പിതാവ്: മുണ്ടേക്കാട്ട് വീട്ടിൽ മുഹമ്മദ് ബാവ ഹാജി. മാതാവ്: ആയിശകുട്ടി. ഭാര്യ: റംലത്ത്. മക്കൾ: നസറുദ്ദീൻ (സൗദി), അബൂസാമത്ത് (ഫുജൈറ), മഖബൂൽ (ഷാർജ), മെഹ്റുന്നിസ. മരുമക്കൾ: ഷക്കീല ബാനു, അന്നത്ത്, ഫാരിഷ, ഉവൈസ്.
Also read : ഒരുമാസം മുന്‍പ് യു.എ.ഇ മരുഭൂമിയില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
യുഎഇയിൽ ഒരു മലയാളി കൂടി കോവിഡ് ബാധിച്ച് മരിച്ചു. ദുബായ് ഹാപഗ് ലോയിഡ് (Hapag Lloyd) ജീവനക്കാരനായിരുന്ന ഇടുക്കി ഏലപ്പാറ സ്വദേശി ജോൺസൺ ജോർജ് ( 37 ) ആണ് മരിച്ചത്. ഷാർജ സുലേഖ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്കാരം പിന്നീട് നടക്കും. ഹെലിബറിയ ഞാറയ്ക്കൽ പരേതനായ ജോർജ് കുരുവിളയുടെയും ജെസ്സിയുടെയും മകനാണ്. ഭാര്യ ജിനു ജോൺസൺ (സ്റ്റാഫ് നഴ്സ്, അൽ ദൈദ് ആശുപത്രി, ദൈദ് ഷാർജ), മക്കൾ: ഡെന്ന , എഡ്ലൈൻ.
Post Your Comments