CricketLatest NewsNewsSports

ഐപിഎല്‍ സ്പോണ്‍സര്‍ഷിപ്പില്‍ നിന്ന് ചൈനീസ് കമ്പനിയായ വിവോയെ ഒഴിവാക്കുമോ ? ; വിശദീകരണവുമായി ബിസിസിഐ

ദില്ലി: അതിര്‍ത്തിയില്‍ ചൈനീസ് ആക്രമണത്തില്‍ 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ച സംഭവത്തെ തുടര്‍ന്ന് ചൈനീസ് ഉല്‍പ്പന്ന ബഹിഷ്‌കരണ പ്രചാരണം രാജ്യവ്യാപകമായതിന്റെ പശ്ചാത്തലത്തില്‍ ഐപിഎല്ലിലെ വിവോ സ്‌പോണ്‍സര്‍ഷിപ്പിനെ കുറിച്ച്് വ്യക്തമാക്കി ബിസിസിഐ. ചൈനീസ് കമ്പനിയായ വിവോയെ ഐപിഎല്‍ സ്പോണ്‍സര്‍ഷിപ്പില്‍ നിന്ന് ഒഴിവാക്കുന്നത് ഇപ്പോള്‍ പരിഗണനയിലില്ലെന്ന് ബിസിസിഐ ട്രഷറര്‍ അരുണ്‍ ധുമാല്‍.

2022 വരെയാണ് വിവോക്ക് ബിസിസിഐയുമായി കരാര്‍ ഉള്ളത്. അടുത്ത വര്‍ഷം മുതല്‍ സ്പോണ്‍സര്‍ഷിപ്പ് നയത്തില്‍ മാറ്റം വരുത്തുമെങ്കിലും നിലവില്‍ വിവോയെ നിലനിര്‍ത്താനാണ് തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി. ബിസിസിഐ ചൈനീസ് കമ്പനിക്ക് പണം നല്‍കുന്നില്ല. അവര്‍ ഇങ്ങോട്ടാണ് പണം നല്‍കുന്നത്. യുക്തിപരമായ തീരുമാനങ്ങളാണ് എടുക്കേണ്ടതെന്നും വൈകാരികമായല്ലെന്നും അദ്ദേഹം പറഞ്ഞു.

ബിസിസിഐക്ക് പ്രതിവര്‍ഷം 440 കോടി രൂപയാണ് വിവോ സ്പോണ്‍സര്‍ഷിപ്പ് വഴി ലഭിക്കുന്നത്. ബിസിസിഐ 42 ശതമാനം നികുതിയാണ് ഇന്ത്യന്‍ സര്‍ക്കാറിന് നല്‍കുന്നത്. അതുകൊണ്ട് തന്നെ വിവോ സ്പോണ്‍സര്‍ഷിപ്പിലൂടെ ഇന്ത്യയെയാണ് പിന്തുണക്കുന്നതെന്നും ചൈനയെയല്ലെന്നും ഐപിഎല്‍ സ്പോണ്‍സര്‍ഷിപ്പ് ചൈനീസ് കമ്പനിക്ക് ലഭിക്കുന്നതിലൂടെ ഇന്ത്യന്‍ താല്‍പര്യത്തെയാണ് സംരക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെ ക്രിക്കറ്റ് സ്റ്റേഡിയം നിര്‍മിക്കാന്‍ ചൈനീസ് കമ്പനിയെയാണ് ഏല്‍പ്പിക്കുന്നതെങ്കില്‍ അത് ചൈനയെ സഹായിക്കുന്ന തീരുമാനമാകും. രാജ്യതാല്‍പര്യം മുന്‍ നിര്‍ത്തി മാത്രമേ ഐപിഎല്‍ പോലുള്ള വലിയ ടൂര്‍ണമെന്റുകള്‍ക്ക് ചൈനീസ് കമ്പനികളുടെ സ്പോണ്‍സര്‍ഷിപ്പ് സ്വീകരിക്കൂവെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button