ശ്രീനഗര്‍ : രാജ്യ വിരുദ്ധമായ ഫോണ്‍ സംഭാഷണം നടത്തിയ കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍. ലഡാക്കിലെ കോണ്‍ഗ്രസ് നേതാവും കൗണ്‍സിലറുമായ സാക്കിര്‍ ഹുസ്സൈനാണ് അറസ്റ്റിലായത്. ഇന്ത്യ- ചൈന സംഘര്‍ഷത്തെക്കുറിച്ച് സുഹൃത്തിനോട് സംസാരിക്കവേയാണ് സാക്കിര്‍ രാജ്യവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയത്. ഇന്ത്യന്‍ സൈന്യത്തെ അപമാനിക്കുന്ന ഫോണ്‍ സംഭാഷണം സാമൂഹ്യ മാദ്ധ്യമങ്ങളില്‍ വൈറലായിരുന്നു.
പാകിസ്ഥാൻ കശ്മീർ പിടിച്ചടക്കുമെന്നും ലഡാക്ക് ചൈന പിടിച്ചടക്കുമെന്നും സന്തോഷത്തോടെയാണ് ഇയാൾ പറയുന്നത്. ഇതോടെ മോഡി തോൽക്കുമല്ലോ എന്നും ഇയാൾ പ്രത്യാശ പ്രകടിപ്പിക്കുന്നുണ്ട്.ലഡാക്ക് ചൈന ആക്രമിച്ച് പിടിച്ചെടുക്കുമെന്നും ആയിരം കഷ്ണങ്ങളായി മുറിക്കുമെന്നുമായിരുന്നു ഹുസ്സൈന്‍ ഫോണില്‍ സംസാരിച്ചത്. ഇന്ത്യന്‍ സൈന്യത്തെ അപമാനിച്ച് നിരവധി പരാമര്‍ശം നടത്തിയ ഇയാള്‍ ചൈനീസ് സൈന്യത്തെ അഭിനന്ദിക്കുകയും ചെയ്തു.
ധീര സൈനികര്‍ വീരമൃത്യു വരിച്ച വാര്‍ത്ത പുറത്തുവന്നപ്പോഴായിരുന്നു കോണ്‍ഗ്രസ് നേതാവിന്റെ പരാമര്‍ശം.ചൈന ലഡാക്ക് പിടിച്ചടക്കിയാല്‍ മോദി തോല്‍ക്കുമെന്നും ഇയാള്‍ പറഞ്ഞു. ഇരുനൂറിലധികം ഇന്ത്യന്‍ സൈനികരെ ചൈനീസ് സൈന്യം വധിച്ചുവെന്നും ഇയാള്‍ ഫോണിലൂടെ പറയുന്നുണ്ട്.
ഫോണ്‍ സംഭാഷണം വൈറലായതോടെ ശക്തമായ പ്രതിഷേധവുമായി ബിജെപി രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസിന്റെ യഥാര്‍ത്ഥ മുഖമാണ് പുറത്തുവന്നതെന്ന് ബിജെപി ആരോപിച്ചു. എന്നാല്‍ ഫോണ്‍ സംഭാഷണം വ്യക്തിപരമാണെന്നായിരുന്നു കോണ്‍ഗ്രസ് നിലപാട്.
Post Your Comments