Latest NewsKeralaNews

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം

കണ്ണൂര്‍ • സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. കോവിഡ് പോസിറ്റീവായി കണ്ണൂരില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന എക്സൈസ് ഡ്രൈവര്‍ സുനില്‍ ആണ് മരിച്ചത്.

ഇദ്ദേഹത്തിന് എവിടെ നിന്നാണ് രോഗം പകര്‍ന്നതെന്ന് കണ്ടെത്താന്‍ വിദഗദ്ധധ ഡോക്ടര്‍മാരുടെ സംഘത്തെ നിയോഗിച്ചതായി ഡി.എം.ഒ അറിയിച്ചിരുന്നു. ഈ മാസം മൂന്നാം തീയതി അബ്കാരി കേസില്‍ അറസ്റ്റിലായ പ്രതിയെ കൊവിഡ് പരിശോധനയ്ക്ക് വിധേയനാക്കുന്നതിന് വേണ്ടി ഡ്രൈവര്‍ ജില്ല ആശുപത്രിയില്‍ എത്തിയിരുന്നു. തുടര്‍ന്ന് പ്രതിയുമായി തോട്ടടയിലെ സര്‍ക്കാര്‍ ക്വാറന്റീന്‍ കേന്ദ്രത്തിലും ഇദ്ദേഹം എത്തിയതായി ആരോഗ്യവകുപ്പ് കണ്ടെത്തിയിരുന്നു.

ഇതോടെ സംസ്ഥാനത്ത് കോവിഡ് മരണങ്ങളുടെ എണ്ണം 21 ആയി.

shortlink

Related Articles

Post Your Comments

Related Articles


Back to top button