കൊച്ചി: എല്ലാ മാസവും മീറ്റര്‍ റീഡിംഗ് നടത്തി വൈദ്യുതി ബില്‍ നൽകണമെന്ന ആവശ്യത്തിൽ ഹൈക്കോടതിയോട് നിലപാട് വ്യക്തമാക്കി കെഎസ്ഇബി. എല്ലാ മാസവും ബിൽ നൽകേണ്ടി വന്നാൽ ഉപഭോക്താക്കള്‍ക്ക് അധികഭാരമാകുമെന്നും ജീവനക്കാരുടെ ജോലിഭാരവും ചെലവും വര്‍ദ്ധിക്കുമെന്നും കെഎസ്ഇബി അറിയിച്ചു. ഇത് ബില്ലിലും പ്രതിഫലിക്കും. ലോക്ക് ഡൗണില്‍ എല്ലാവരും വീടുകളില്‍ കഴിഞ്ഞതോടെ ഉപഭോഗം വര്‍ദ്ധിച്ചതാണ് കൂടിയ ബില്‍ തുകയ്ക്ക് കാരണം. 60 ദിവസത്തിന് പകരം 76 ദിവസം കണക്കാക്കി ബില്ല് നല്‍കിയെന്ന പ്രചാരണം തെറ്റാണെന്നും കെഎസ്ഇബി ചൂണ്ടിക്കാട്ടി.
ബില്‍ അടയ്ക്കാത്തതിന് കണക്ഷന്‍ വിച്ഛേദിക്കില്ല. വൈകിയാല്‍ സര്‍ചാര്‍ജ് ഈടാക്കില്ല. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ഏപ്രില്‍, മേയ്, ജൂണ്‍ മാസത്തെ ബില്ലില്‍ പകുതി ഇപ്പോഴും, ബാക്കി പിന്നീടും അടയ്ക്കാന്‍ അനുമതി നല്‍കി. ഓണ്‍ലൈനില്‍ പണമടയ്ക്കുന്നവരില്‍ നിന്ന് മൂന്ന് മാസത്തേക്ക് ട്രാന്‍സാക്ഷന്‍ ചാര്‍ജ് ഈടാക്കില്ല. മേയില്‍ ഓണ്‍ലൈനില്‍ ആദ്യമായി ബില്‍ അടച്ചവര്‍ക്ക് അഞ്ച് ശതമാനം തുക തിരിച്ചുനല്‍കിയെന്നും കെഎസ്ഇബി അറിയിച്ചു.
Post Your Comments