കൊളംബോ: 2011ല്‍ ഇന്ത്യയില്‍ നടന്ന ഏകദിന ലോകകപ്പ് ഫൈനല്‍ ഒത്തുകളിയാണെന്ന മുന്‍ ശ്രീലങ്കന്‍ കായിക മന്ത്രി മഹിന്ദാനന്ദ അലുത്ഗമേജിന്റെ ആരോപണത്തില്‍ മറുപടിയുമായി മഹേള ജയവര്‍ധനെ. അന്ന് ലങ്കക്കായി സെഞ്ചുറി നേടിയ താരമാണ് ജയവര്‍ധനെ. തെരഞ്ഞെടുപ്പ് അടുത്തോ എന്നായിരുന്നു ജയവര്‍ധനെ ട്വിറ്ററിലൂടെ നല്‍കിയ മറുപടി.
തെരഞ്ഞെടുപ്പ് അടുത്തോ, സര്‍ക്കസ് തുടങ്ങിയിരിക്കുന്ന പോലെ, തെളിവുകളും ഒത്തുകളിച്ചവരുടെ പേരുകളും കൂടി പുറത്തുവിടു എന്നായിരുന്നു ജയവര്‍ധനെ ട്വീറ്ററില്‍ കുറിച്ചത്. മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിനായിരുന്നു ശ്രീലങ്ക പരാജയപ്പെട്ടത്. അന്ന് 88 പന്തില്‍ 103 റണ്‍സെടുത്ത ജയവര്‍ധനെയുടെ ബാറ്റിംഗ് മികവിലാണ് ആദ്യം ബാറ്റ് ചെയ്ത ലങ്ക 274 റണ്‍സടിച്ചത്.
Is the elections around the corner ?Looks like the circus has started ? names and evidence? #SLpolitics #ICC https://t.co/bA4FxdqXhu
— Mahela Jayawardena (@MahelaJay) June 18, 2020
ലോകകപ്പ് ഫൈനലില്‍ ശ്രീലങ്ക ഇന്ത്യക്ക് മുന്നില്‍ മനപൂര്‍വം തോറ്റുകൊടുക്കുകയായിരുന്നുവെന്നായിരുന്നു അന്നത്തെ കായിക മന്ത്രി കൂടിയായിരുന്ന മഹിന്ദാനന്ദ അലുത്ഗമേജിന്റെ ആരോപണം.
2011ലെ ലോകകപ്പ് ഫൈനലില്‍ ശ്രീലങ്ക ഇന്ത്യയെ നേരിട്ടപ്പോള്‍ അലുത്ഗമേജ് ആയിരുന്നു ശ്രീലങ്കയുടെ കായിക മന്ത്രി.
2011 ലോകകപ്പ് ഫൈനലില്‍ ശ്രീലങ്കയ്ക്ക് എന്ത് സംഭവിച്ചുവെന്ന് അന്വേഷിക്കണം. എനിക്ക് ഇപ്പോള്‍ എല്ലാം വെളിപ്പെടുത്താന്‍ കഴിയില്ല, പക്ഷേ ഒരു ദിവസം ഞാന്‍ ചെയ്യും. ഒരു അന്വേഷണം ഉണ്ടായിരിക്കണം, കളിക്കാര്‍ക്ക് ‘അഴുക്ക്’ മറയ്ക്കാന്‍ കഴിയില്ല എന്ന് അന്ന് കമന്ററായി ഇരുന്ന ശ്രീലങ്കന്‍ മുന്‍ താരം റാണതുങ്ക പറഞ്ഞിരുന്നു.
Post Your Comments