കൊളംബോ: സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ അഭിനയിച്ച കൊക്ക കോളയുടെ പഴയ പരസ്യം പങ്കുവെച്ച് മുൻ ശ്രീലങ്കൻ ക്യാപ്റ്റൻ മഹേല ജയവർധന. യൂറോ കപ്പിൽ ഹംഗറിക്കെതിരായ മത്സര ശേഷം മാധ്യമങ്ങളെ കാണവെ തനിക്ക് മുന്നിലുണ്ടായിരുന്ന കോളയുടെ ബോട്ടിലുകൾ റൊണാൾഡോ മാറ്റിവെച്ചത് യുവേഫയുടെ വിമർശനത്തിന് ഇടയാക്കി. സംഭവം സമൂഹമാധ്യമങ്ങളിൽ മുഴുവൻ ചർച്ചയാവുകയും ചെയ്തു. തുടർന്നാണ് താരത്തെ പരിഹസിച്ച് ജയവർധന രംഗത്തെത്തിയത്.
അടുത്തതവണ പാരച്യൂട്ടില്ലാതെ സ്കൈ ഡൈവ് ചെയ്യണമെന്നും ജയവർധന പരിഹാസത്തോടെ പറഞ്ഞു. അതേസമയം, പ്രായം 20ൽ നിൽക്കെയുള്ള ഒരു പരസ്യമായിരുന്നു ഇതെന്നും അതുവെച്ച് താരത്തെ വിമർശിക്കുന്നത് ശരിയല്ലെന്നും ഒരു വിഭാഗം ആരാധകർ പറയുന്നു. കൊക്ക കോളയുമായി നിൽക്കുന്ന റൊണാൾഡോയുടെ പരസ്യത്തിന് ഏകദേശം പതിനഞ്ചു വർഷത്തോളം പഴക്കമുണ്ട്.
Read Also:- യൂറോ കപ്പിൽ ഇറ്റലിക്ക് മൂന്നാം ജയം: തോറ്റിട്ടും വെയിൽസ് പ്രീക്വാർട്ടറിൽ
കൊക്ക കോള പോലെയുള്ള പാനീയങ്ങൾ ഒഴിവാക്കി വെള്ളം കുടിക്കണമെന്നാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ കഴിഞ്ഞ ദിവസം പറഞ്ഞത്. ഇതുമൂലം കോളയുടെ ഓഹരിമൂല്യത്തിൽ വൻ ഇടിവ് സംഭവിക്കുകയും ചെയ്തു. കമ്പനിയുടെ മൂല്യത്തിൽ ഏകദേശം 30,0000 കോടിയോളം നഷ്ടമുണ്ടാകുകയും ചെയ്തു. തുടർന്ന് സ്പോൺസർമാരെ അവഗണിക്കരുതെന്ന് യുവേഫ രാജ്യങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.
Post Your Comments