തിരുവനന്തപുരം: പ്രവാസികളുടെ കോവിഡ് പരിശോധനക്ക് ആവശ്യമായ ട്രൂനെറ്റ് ടെസ്റ്റ് കിറ്റ് ലഭ്യമാക്കാന്‍ സംസ്ഥാനം നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. യുഎഇയിലും ഖത്തറിലും വിമാന യാത്രക്ക് മുമ്പ് നടത്താനാവാശ്യമായ റാപ്പിഡ് ടെസ്റ്റിന് സൗകര്യങ്ങള്‍ ഉണ്ടെങ്കിലും അവ ഇല്ലാത്തതോ അതിന് പ്രയാസം നേരിടുന്നതോ ആയ മറ്റു ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസികള്‍ക്കായി എയര്‍ലൈന്‍ കമ്പനികളുമായി സര്‍ക്കാര്‍ ഇതിന് വേണ്ടി ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സൗദി അറേബ്യ, കുവൈത്ത്, ബഹ്റൈന്‍, ഒമാന്‍ എന്നീ രാജ്യങ്ങളില്‍ പ്രവായികളെ തിരിച്ചെത്തിക്കുന്നതിനായി വിമാന യാത്രക്ക് മുമ്പ് നടത്താന്‍ ആവശ്യമായ റാപ്പിഡ് ടെസ്റ്റ് സൗകര്യങ്ങളും മറ്റു സംവിധാനങ്ങളും ഇല്ല. പ്രവാസികള്‍ക്ക് കേരളത്തിലേക്ക് തിരിച്ചുവരാന്‍ കോവിഡ് ടെസ്റ്റ് നടത്തണമെന്ന് സംസ്ഥാനം തീരുമാനിച്ചിരുന്നു. ഇതിനെതിരെ വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനമുയര്‍ന്ന സാഹചര്യത്തിലാണ് കൊവിഡ് ടെസ്റ്റ് കിറ്റ് നല്കാന് സര്‍ക്കാര്‍ നടപടിയെടുക്കുന്നത്.
Post Your Comments