Latest NewsNewsInternational

കോവിഡ് 19 : യൂറോപ്യന്‍ ക്ലോസറ്റുകള്‍ ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്

ബീജിംഗ് • അടുത്ത തവണ ടോയ്‌ലറ്റ് ഫ്ലഷ് ചെയ്യുമ്പോൾ അതിന്റെ ലിഡ് അടയ്ക്കാന്‍ ശ്രദ്ധിക്കുക. ചൈനയിലെ യാങ്‌ഷൌ സർവകലാശാലയിലെ ഗവേഷകർ അടുത്തിടെ നടത്തിയ പഠനത്തിൽ പറയുന്നത് കോവിഡ് രോഗബാധിതനായ ഒരാള്‍ ഉപയോഗിച്ച ടോയ്ലറ്റ് ഫ്ലഷ് ചെയ്യുമ്പോള്‍ വായുവിലൂടെ കൊറോണ വൈറസ് പടരാന്‍ കാരണമാകുമെന്നാണ്.

ഫ്ലഷ് ചെയ്യുമ്പോള്‍ മനുഷ്യവിസര്‍ജ്യത്തിലെ, നഗ്നനേത്രങ്ങൾക്ക് കാണാന്‍ കഴിയാത്ത കണികകള്‍ അന്തരീക്ഷത്തിലേക്ക് പടരുന്നുണ്ടെന്നും ഇതുവഴി വൈറസും വായുവില്‍ എത്തുമെന്നാണ് പഠനം പറയുന്നത്. ഇത് എയറോസോളുകളിൽ പറ്റിനിൽക്കുകയും ചുറ്റുപാടുകളിൽ തങ്ങിനില്‍ക്കുകയും ചെയ്യാം. അടുത്ത ടോയ്‌ലറ്റ് സന്ദർശിക്കുന്ന ആള്‍ ഇത് ശ്വസിക്കുന്നത്തിലൂടെ അയാള്‍ക്കും രോഗം പകരാമെന്നും ഫിസിക്സ് ഓഫ് ഫ്ലൂയിഡ്സ് ജേണലിൽ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ട് പറയുന്നു.

ഫ്ലഷ് ചെയ്യുമ്പോള്‍ ലിഡ് അടച്ച ശേഷം ചെയ്യുകയാണ് ഇത് ഒഴിവാക്കാനുള്ള പോംവഴി.

പൊതുടോയ്ലറ്റുകള്‍ വൈറസുകളുടെ വ്യാപന കേന്ദ്രമാണ്. എന്നാല്‍ കോവിഡ് 19 ന്റെ വ്യാപനത്തില്‍ ടോയ്ലറ്റുകളുടെ പങ്ക് ഇനിയും തെളിയിക്കപ്പെട്ടില്ലെന്ന് അരിസോണ സർവകലാശാലയിലെ മൈക്രോബയോളജിസ്റ്റ് ചാൾസ് പി. ഗെർബ പറഞ്ഞു.

“റിസ്ക് പൂജ്യമല്ല, അത് എത്ര വലിയ അപകടസാധ്യതയാണെന്ന് ഞങ്ങൾക്ക് അറിയില്ല,” 45 വർഷമായി ഈ രംഗത്തെ വിദഗ്ധനായ ഗെർബ പറഞ്ഞു. ടോയ്‌ലറ്റിൽ ഫ്ലഷ് ചെയ്യുമ്പോൾ വൈറസ് എത്രത്തോളം വ്യാപിക്കാമെന്നത് അജ്ഞാതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button