Latest NewsKeralaNews

വൈദ്യുതിബിൽ അഞ്ചുതവണകളായി അടയ്ക്കാൻ സൗകര്യം

തിരുവനന്തപുരം: ലോക്ഡൗൺ കാലത്തെ വൈദ്യുതിബിൽ അഞ്ചുതവണകളായി അടയ്ക്കാൻ സൗകര്യമുണ്ടെന്ന് വൈദ്യുതിബോർഡ് ചെയർമാൻ എൻ.എസ്. പിള്ള. ആവശ്യപ്പെടുന്ന ഉപഭോക്താക്കൾക്ക് തവണകൾ അനുവദിക്കാൻ സെക്‌ഷൻ ഓഫീസുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ബില്ലിലെ അഞ്ചിലൊന്ന് തുകയാണ് ആദ്യം അടയ്‌ക്കേണ്ടത്. ബാക്കി തുക നാല് തവണകളായി അടയ്ക്കാനാകും.

Read also: വിദേശത്ത് നിന്ന് വന്ന് നിരീക്ഷണത്തിലിരിക്കാതെ കറങ്ങി നടന്നു: കെഎസ്ആര്‍ടിസി ഡ്രൈവർ ഉൾപ്പെടെ നിരവധി പേർ നിരീക്ഷണത്തിൽ

അടഞ്ഞുകിടന്ന വീടുകളിലും സ്ഥാപനങ്ങളിലും മീറ്റർ റീഡിങ് ഇല്ലാതെ ശരാശരി കണക്കാക്കി നൽകിയ ബിൽ ഇപ്പോൾ അടച്ചില്ലെങ്കിലും വൈദ്യുതി കണക്‌ഷൻ വിച്ഛേദിക്കില്ല. ഇവർ മീറ്റർ റീഡിങ് നടത്താൻ സെക്‌ഷൻ ഓഫീസുകളെ സമീപിക്കണമെന്നും നിർദേശമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button