ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 3, 52,815 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെയില്‍ 10, 667 പേർക്കാണ് രോഗം ബാധിച്ചത്. 380 പേര്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചതോടെ ആകെ മരണം 11,882 ആയി. അതേസമയം രോഗമുക്തി നേടിയവരുടെ എണ്ണത്തിലും വർദ്ധനവ് ഉണ്ട്. 180013 പേര്‍ക്കാണ് ഇതുവരെ രോഗം ഭേദമായത്. നിലവില്‍, 153178 പേരാണ് രാജ്യത്ത് ചികിത്സയില്‍ ഉള്ളത്.
Read also: യഥാർത്ഥത്തിൽ എന്താണ് ഇന്ത്യ-ചൈന അതിർത്തിയിൽ സംഭവിച്ചതെന്ന് വയനാട് എം പി രാഹുൽ ഗാന്ധി
അതേസമയം കൂടുതല്‍ കോവിഡ് ബാധിതരുള്ള മഹാരാഷ്ട്ര, ഡല്‍ഹി, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളുടെ നിലപാട് ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കേള്‍ക്കും. ദേശീയ ലോക്ക്ഡൗണ്‍ തിരിച്ചു കൊണ്ടുവരുന്നത് അജണ്ടയില്‍ ഇല്ലെന്നാണ് കേന്ദ്രം വ്യക്തമാക്കുന്നത്.
Post Your Comments