Latest NewsNewsBusiness

നേട്ടം കൈവിട്ടു, ഓഹരി വിപണി ഇന്നവസാനിച്ചത് നഷ്ടത്തിൽ

മുംബൈ : വ്യാപാര ആഴ്ചയിലെ മൂന്നാം ദിനത്തിൽ നഷ്ടം നേരിട്ട് ഓഹരി വിപണി. സെന്‍സെക്സ് 97.30 പോയിന്റ് നഷ്ടത്തിൽ 33507.92ലും നിഫ്റ്റി 32.85 പോയിന്റ് നഷ്ടത്തിൽ 9881.15ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1409 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1116 ഓഹരികള്‍ നഷ്ടത്തിലുമായപ്പോൾ. 152 ഓഹരികള്‍ക്ക് മാറ്റമില്ല. ഇന്ത്യ-ചൈന സംഘര്‍ഷമാണ് വിപണിയെ പ്രതികൂലമായി ബാധിച്ചത്.

ബാങ്ക്, എഫ്എംസിജി, ലോഹം തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികള്‍ നഷ്ടമുണ്ടാക്കി.വാഹനം, ഐടി, ഫാര്‍മ വിഭാഗങ്ങളില്‍ നിക്ഷേപകര്‍ താല്‍പര്യം പ്രകടിച്ചു. വിപ്രോ, ഭാരതി എയര്‍ടെല്‍, മാരുതി സുസുകി, ആക്സിസ് ബാങ്ക്, ഇന്‍ഡസിന്‍ഡ് ബാങ്ക് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലും, കൊട്ടക് മഹീന്ദ്ര ബാങ്ക്, പവര്‍ഗ്രിഡ് കോര്‍പ്,ഭാരതി ഇന്‍ഫ്രടെല്‍,ഐടിസി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് അവസാനിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button