റിയാദ് : സൗദിയിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു. റിയാദിലെ ഒരു സ്വകാര്യ കമ്പനിയിൽ 20 വർഷമായി ഡ്രൈവറായിരുന്ന കൊല്ലം നിലമേൽ വളയിടം സ്വദേശി ജാസ്മിൻ മൻസിലിൽ മുഹമ്മദ് റഷീദ് (55) ആണ് റിയാദ് ശുമൈസി ആശുപത്രിയിൽ തിങ്കളാഴ്ച്ച മരിച്ചത്. അസുഖ ബാധയെ തുടർന്ന് രണ്ടാഴ്ച മുമ്പാണ് ശുമൈസി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. . ഭാര്യ: ലൈല ബീവി മക്കൾ: ജാസ്മിൻ, ജസ്ന.
ഖത്തറില്‍ കഴിഞ്ഞ ദിവസം രണ്ട് മലയാളികള്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു. തൃശൂര്‍ കേച്ചേരി സ്വദേശി വലിയകത്ത് കുഞ്ഞുമുഹമ്മദ് അബ്ദുല്‍ ജബ്ബാ (68)റും, കൊയിലാണ്ടി സ്വദേശി സഫ മന്‍സില്‍ രഹ്ന ഹാഷിം (53) ആണ് മരിച്ചത്.
Also read : ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കം : അതിര്‍ത്തി നിയമങ്ങള്‍ പൊളിച്ചെഴുതാന്‍ കേന്ദ്രസര്‍ക്കാര്‍
ദോഹയിലെ അറിയപ്പെടുന്ന കലാകാരൻ കൂടിയായിരുന്നു അബ്ദുല്‍ ജബ്ബാർ. ആര്‍ട്ടിസ്റ്റ് ജബ്ബാര്‍ എന്നായിരുന്നു ഇദ്ദേഹംത്തെ ദോഹയിൽ അറിയപ്പെട്ടിരുന്നത്.കോവിഡ് ലക്ഷണങ്ങളെ തുടര്‍ന്ന് രണ്ടാഴ്ച്ച മുമ്പാണ് ഇദ്ദേഹത്തെ ഹമദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ന്യൂമോണിയയും കൂടി ബാധിച്ചതോടെ ആരോഗ്യനില വഷളാവുകയും തുടര്‍ന്ന് ഇന്ന് രാവിലെയോടെ മരണം സംഭവിക്കുകയുമായിരുന്നു. 35 വര്‍ഷമായി ഖത്തറില്‍ മുനിസിപ്പാലിറ്റി വിഭാഗത്തില്‍ ജോലി ചെയ്ത് വരികയായിരുന്നു.
കോവിഡ് ലക്ഷണങ്ങളെ തുടര്‍ന്ന് ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ഹമദ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് രഹ്ന ഹാഷിം മരിച്ചത്. കുടുംബത്തോടൊപ്പം ദീര്‍ഘകാലം ഖത്തറിലുണ്ടായിരുന്ന ഇവര്‍ പിന്നീട് നാട്ടിലേക്ക് മാറിയിരുന്നു. എന്നാൽ രണ്ട് മാസം മുമ്പ് വിസ പുതുക്കാനായി ഖത്തറിലെത്തിയതായിരുന്നു. ഇരുവരുടെയും മൃതദേഹം കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ച് ഖത്തറിൽ തന്നെ ഖബറടക്കും.
Post Your Comments