ന്യൂഡല്‍ഹി : ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കം , അതിര്‍ത്തി നിയമങ്ങള്‍ പൊളിച്ചെഴുതാന്‍ കേന്ദ്രസര്‍ക്കാര്‍. ഗല്‍വാന്‍ താഴ്വരയില്‍ യഥാര്‍ഥ നിയന്ത്രണ രേഖ മാനിക്കുകയെന്ന ധാരണ ചൈനീസ് സൈന്യം ലംഘിച്ചതാണ് സംഘര്‍ഷത്തിനു കാരണമെന്ന് ഇന്ത്യ വ്യക്തമാക്കി. ഗല്‍വാന്‍ താഴ്വരയില്‍ സ്ഥാപിച്ചിരുന്ന ടെന്റ് മാറ്റുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം 20 സൈനികരുടെ ജീവനെടുത്തതോടെ കാലങ്ങളായി ചൈനീസ് സേനയോടു പുലര്‍ത്തിയിരുന്ന സമീപനങ്ങളിലും നിയമങ്ങളിലും മാറ്റം വരുത്താന്‍ കേന്ദ്രം ആലോചിക്കുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
അതിര്‍ത്തിയില്‍ നേര്‍ക്കുനേര്‍ വെടിയുതിര്‍ക്കരുതെന്ന നിര്‍ദേശത്തില്‍ മാറ്റം വരുത്താനാണ് ആലോചന. സേനാംഗങ്ങളുടെ മരണത്തിനിടയാക്കിയ സംഘട്ടനങ്ങള്‍ക്കു ശേഷവും ചൈന പ്രകോപനം തുടരുന്ന സാഹചര്യത്തിലാണു നിര്‍ണായക തീരുമാനമെന്നാണ് റിപ്പോര്‍ട്ട്. ഗല്‍വാന്‍ നദീതാഴ്വരയില്‍ 15,000 അടി ഉയരത്തില്‍ സ്ഥാപിച്ചിരുന്ന ടെന്റ് നീക്കാമെന്ന് ഉറപ്പു നല്‍കിയ ചൈന പിന്നാക്കം പോയതാണ് സംഘര്‍ഷത്തിനു കാരണമെന്നാണ് ഇന്ത്യന്‍ സൈന്യത്തിന്റെ വിശദീകരണം
Post Your Comments