ന്യുയോര്‍ക്ക്: ലഡാക്കില്‍ ഇന്ത്യയും ചൈനയും തമ്മിലുള്ള സംഘര്‍ഷത്തില്‍ ആശങ്ക പ്രകടിപ്പിച്ച് യുണൈറ്റഡ് നേഷന്‍സ്. ഇരുരാജ്യങ്ങളും പരമാവധി സംയമനം പാലിക്കണമെന്ന് യുഎന്‍ മേധാവി അന്റോണിയോ ഗുട്ടെറസ് പറഞ്ഞു.കിഴക്കന്‍ ലഡാക്കിലെ ഗാല്‍വാന്‍ താഴ്വാരയില്‍ ചൈനീസ് സേനയുമായുണ്ടായ സംഘര്‍ഷത്തില്‍ 20 ഇന്ത്യന്‍ സൈനികരാണ് വീരമൃത്യു വരിച്ചത്. 43 ചൈനീസ് സൈനികര്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. നിലവില്‍ സംഘര്‍ഷത്തിന് ശേഷം സൈനികര്‍ ഗാല്‍വാന്‍ താഴ്വാരയില്‍ നിന്ന് പിന്മാറിയിട്ടുണ്ട്.
നിയന്ത്രണരേഖയിലുണ്ടായ സംഘര്‍ഷത്തില്‍ സൈനികര്‍ക്ക് മരണം സംഭവിച്ചതില്‍ യുഎന്‍ സെക്രട്ടറി ജനറലിന്റെ അസോസിയേറ്റ് വക്താവായ എറി കനെക്കോയും ആശങ്ക പ്രകടിപ്പിച്ചു.’ഇരുരാജ്യങ്ങളും പരമാവധി സംയമനം പാലിക്കണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നു. സംഘര്‍ഷം കുറയ്ക്കാന്‍ ഇരുരാജ്യങ്ങളും ശ്രമിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളെ ഞങ്ങള്‍ പോസീറ്റീവായി കാണുന്നു’-കനെക്കോ പറഞ്ഞു.
Post Your Comments