മസ്കറ്റ് : ഒമാനിൽ 2797 പേരിൽ നടത്തിയ പരിശോധനയിൽ 810 പേർക്ക് കൂടി ബുധനാഴ്ച്ച കോവിഡ് സ്ഥിരീകരിച്ചു. 342 പേർ പ്രവാസികളും 468 പേർ സ്വദേശികളുമാണ്. രണ്ടു പേർ കൂടി മരണപെട്ടു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 26079ഉം, മരണസംഖ്യ 116ഉം ആയി. 706പേർ കൂടി സുഖം പ്രാപിച്ചപ്പോൾ രോഗവിമുക്തരുടെ എണ്ണം 11797 ആയി ഉയർന്നു.
Also read : കുവൈത്തില്‍ 3 മരണം, 575 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു
14166 പേരാണ് നിലവിൽ അസുഖബാധിതരായിട്ടുള്ളത്. 64 പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 362 ആയി. തീവ്ര പരിചരണ വിഭാഗത്തിൽ 102 പേരാണുള്ളത്. പുതിയ രോഗികളിൽ 495 പേർ മസ്‌ക്കറ്റിൽ ഗവർണറേറ്റിൽ നിന്നുള്ളവരാണ്. ഇതോടെ ഇവിടത്തെ കോവിഡ് ബാധിതരുടെ എണ്ണം 18860 ആയി. 8429 പേർക്കാണ് ഇവിടെ അസുഖം ഭേദമായത്.
Post Your Comments