Latest NewsIndiaInternational

ഇന്ത്യയുമായുള്ള പ്രശ്നം സമാധാനപരമായി പരിഹരിക്കാമെന്ന് ചൈന, കൂടുതൽ പ്രശ്നത്തിനില്ല

ഏകപക്ഷീയമായ നടപടികള്‍ സ്വീകരിക്കരുതെന്ന് ഇന്ത്യയോട് ആവര്‍ത്തിച്ച്‌ ആവശ്യപ്പെടുകയാണെന്നും ചൈനീസ് വക്താവ്

ബീജിംഗ്: ഇന്ത്യയുമായി കൂടുതല്‍ സംഘര്‍ഷത്തിന് ആഗ്രഹിക്കുന്നില്ലെന്ന് ചൈന. ഇന്ത്യയുമായുള്ള പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ സമാധാനപരമായി ചര്‍ച്ചചെയ്ത് പരിഹരിക്കാന്‍ ശ്രമിക്കുമെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.ഏകപക്ഷീയമായ നടപടികള്‍ സ്വീകരിക്കരുതെന്ന് ഇന്ത്യയോട് ആവര്‍ത്തിച്ച്‌ ആവശ്യപ്പെടുകയാണെന്നും ചൈനീസ് വക്താവ് അറിയിച്ചു.എന്നാല്‍ ചൈനയുടെ ആരോപണങ്ങളെ ഇന്ത്യ നിഷേധിച്ചു.

ബാലാവകാശ കമ്മീഷന്‍ നിയമനത്തില്‍ ജഡ്ജിമാരെ തഴഞ്ഞ് സി.പി.എം നോമിനിയെ നിയമിക്കാൻ അംഗീകരിച്ച യോഗ്യതകള്‍ വിവാദത്തില്‍

അതിര്‍ത്തിയിലുണ്ടായ സംഘര്‍ഷത്തില്‍ ആള്‍നഷ്ടം സംബന്ധിച്ചോ പരിക്കുകളെ കുറിച്ചോ ചൈനീസ് വക്താവ് പ്രതികരിച്ചില്ല. പ്രശ്‌നങ്ങള്‍ പിഹരിക്കുന്നതിനായി ചര്‍ച്ചകള്‍ തുടരുമെന്നും അദ്ദേഹം അറിയിച്ചു.അതേമസമയം, ഇന്ത്യന്‍ സൈന്യം ചൈനീസ് സൈനികരെ പ്രകോപിക്കുകയും ആക്രമിക്കുകയും ചെയ്തതാണ് ശാരീരിക ഏറ്റുമുട്ടലില്‍ കലാശിച്ചതെന്നാണ് ചൈനയുടെ ആരോപണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button