Latest NewsNewsInternational

ലോകത്തെ ജനങ്ങളില്‍ 170 കോടി പേര്‍ക്ക് കടുത്ത കോവിഡ്-19 സാധ്യതയുണ്ടെന്ന് പഠനങ്ങള്‍

ലോകത്തെ ജനങ്ങളില്‍ 170 കോടി പേര്‍ക്ക് കടുത്ത കോവിഡ്-19 സാധ്യതയുണ്ടെന്ന് പഠനങ്ങള്‍. അതായത് ആഗോളജനസംഖ്യയുടെ 22 %. ലാന്‍സറ്റ് ഗ്ലോബല്‍ ഹെല്‍ത്തില്‍ പ്രസിദ്ധീകരിച്ച പുതിയ പഠനത്തിലാണ് ഇത് സംബന്ധിച്ച കണക്കുകള്‍ അവതരിപ്പിച്ചത്.

read also : രണ്ടാംഘട്ട ചാര്‍ട്ടഡ് വിമാനങ്ങള്‍ 17 മുതല്‍; 10,000 പ്രവാസികള്‍ നാട്ടിലേക്ക്

ആറു മാസം കൊണ്ട് ലോകമെമ്പാടും 80 ലക്ഷം പേരെ ബാധിക്കുകയും 4.3 ലക്ഷത്തോളം പേരുടെ മരണത്തിനിടയാക്കുകയും ചെയ്ത കോവിഡ്-19 മഹാമാരി ഇവിടം കൊണ്ടൊന്നും നില്‍ക്കില്ലെന്നാണ് ഈ പഠനം ചൂണ്ടിക്കാട്ടുന്നത്. പ്രായമായവരില്‍ത്തന്നെ നല്ല ആരോഗ്യമുള്ള വ്യക്തികളെ ഒഴിവാക്കിയാണ് ഈ കണക്കെടുപ്പ് നടത്തിയിരിക്കുന്നത്. ദാരിദ്ര്യം, അമിതവണ്ണം തുടങ്ങി കോവിഡ് അപകട തീവ്രത വര്‍ധിപ്പിക്കുന്ന ഘടകങ്ങളെയും പഠനത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

ലോകാരോഗ്യ സംഘടനയുടെയും ബ്രിട്ടിഷ് അമേരിക്കന്‍ ആരോഗ്യ ഏജന്‍സികളുടെയും വിവരശേഖരണം വിശകലനം ചെയ്ത് കടുത്ത കോവിഡ്-19 രോഗസാധ്യതയുള്ള 11 വിഭാഗങ്ങളെയും ഈ പഠനം അടയാളപ്പെടുത്തുന്നു. പ്രതിരോധശേഷിയെ അമര്‍ത്തി വയ്ക്കുന്നതിനുള്ള മരുന്ന് കഴിക്കുന്നവരും കീമോതെറാപ്പി ഉള്‍പ്പെടെയുള്ള ചികിത്സകള്‍ക്ക് വിധേയരാകുന്നവരുമെല്ലാം ഈ വിഭാഗങ്ങളില്‍ ഉല്‍പ്പെടും.

ലോകജനസംഖ്യയില്‍ 4 ശതമാനത്തിന് അതായത് 34.9 കോടി പേര്‍ക്ക് കോവിഡ് മൂലം ആശുപത്രി വാസം വേണ്ടി വരുമെന്നും പഠനം കണക്കാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button