ഫുജൈറ : യുഎഇയില്‍ നിന്ന് രണ്ടാംഘട്ട ചാര്‍ട്ടഡ് വിമാനങ്ങള്‍ 17 മുതല്‍. കെഎംസിസിയുടെ രണ്ടാം ഘട്ട ചാര്‍ട്ടഡ് വിമാനങ്ങളാണ് 17 മുതല്‍ കേരളത്തിലേയ്ക്ക് സര്‍വീസ് നടത്തുന്നത്,. ഇതോടെ നാട്ടിലേയ്ക്ക് പോരാനാഗ്രഹിയ്ക്കുന്ന 10,000 പേര്‍ക്കു കൂടി യാത്ര ചെയ്യാനാകും. അബുദാബി, ദുബായ്, ഷാര്‍ജ, അജ്മാന്‍, ഉമ്മുല്‍ ഖുവൈന്‍, റാസല്‍ ഖൈമ, ഫുജൈറ, അല്‍ ഐന്‍ എന്നീ എട്ടു കീഴ്ഘടകങ്ങളുമായി സഹകരിച്ചാണ് ചാര്‍ട്ടേര്‍ഡ് വിമാനങ്ങളൊരുക്കുന്നത്. യുഎഇയുടെ എല്ലാ ഭാഗത്തു നിന്നും നാട്ടിലേക്കു യാത്രയാഗ്രഹിക്കുന്നവര്‍ക്കു ഈ സേവനം എളുപ്പത്തില്‍ ലഭ്യമാക്കാനാണ് പദ്ധതി.
Read Also : ചികിത്സക്കായി നാട്ടില്‍ പോകാന്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്ത് കാത്തിരുന്ന മലയാളി ഷാര്‍ജയില്‍ മരിച്ചു
ആകെ 70 വിമാനങ്ങള്‍ യാത്രക്കാരുമായി കേരളത്തിലേയ്ക്കു പറക്കും. കോഴിക്കോട് വിമാനത്താവളത്തില്‍ 50ഉം കൊച്ചി, തിരുവന്തപുരം വിമാനത്താവളങ്ങളില്‍ 10 വീതവുമാണു സര്‍വീസുകള്‍. ഫ്‌ലൈ ദുബായ്, എയര്‍അറേബ്യ, സ്‌പൈസ് ജെറ്റ്, ഗോ എയര്‍ വിമാനങ്ങള്‍ ദുബായ് അബുദാബി, ഷാര്‍ജ, റാസല്‍ഖൈമ രാജ്യാന്തര വിമാനത്താവളങ്ങളില്‍ നിന്നുമാണ് പുറപ്പെടുക. ആദ്യഘട്ടത്തില്‍ വിവിധ എമിറേറ്റുകളില്‍ നിന്നായി പുറപ്പെട്ട 16 വിമാങ്ങളിലായി 3000 പേര്‍ക്ക് നാട്ടിലെത്താനായി
Post Your Comments