KeralaLatest NewsNews

വീണ-റിയാസ് വിവാഹത്തിന് കവിതയിലൂടെ മംഗളം നേർന്ന് നേർന്ന് സോഹൻ റോയ്

മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനും ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റും സിപിഎം സംസ്ഥാന കമ്മിറ്റി അംഗവുമായ പി എ മുഹമ്മദ് റിയാസും തമ്മിൽ നടന്ന വിവാഹത്തിന് കവിതയിലൂടെ ആശംസകൾ അറിയിച്ച് പ്രമുഖ ഹോളിവുഡ് സംവിധായകനും കവിയുമായ സോഹൻ റോയ്. വിവാഹം നടന്ന് മണിക്കൂറുകൾക്കകം സമൂഹ മാധ്യമത്തിലൂടെ പങ്കുവെച്ച, ‘ ശുഭ നാന്ദി ‘ എന്ന നാലുവരിക്കവിതയിലൂടെയാണ് അദ്ദേഹം ആശംസകൾ പങ്കുവെച്ചത്.

വധൂവരൻമാരുടെ കുടുംബാംഗങ്ങൾ മാത്രം പങ്കെടുത്ത ചടങ്ങ് അതീവ ലാളിത്യത്തോടെയാണ് നടത്തിയത്. കോവിഡ് പ്രോട്ടോകോൾ പ്രകാരം പങ്കെടുക്കാൻ അനുവദനീയമായതിലും വളരെ കുറച്ചുപേരെ മാത്രം ഉൾക്കൊള്ളിച്ച് നടത്തിയ ഈ ചടങ്ങിന്റെ ആർഭാട രാഹിത്യത്തെ പുകഴ്ത്തുന്ന വരികളാണ് രചനയിലുള്ളത്. കേരളത്തിലെ മുഖ്യമന്ത്രിയും വളരെക്കാലം പാർട്ടി സെക്രട്ടറിയും ആയിരുന്ന സഖാവ് പിണറായി വിജയന്റെ ബന്ധങ്ങളും സ്വാധീനവും വളരെ വിപുലമാണ്. കോവിഡ് നടപടിക്രമങ്ങളുടെ ഭാഗമായി കുറച്ച് ആളുകളെ പങ്കെടുപ്പിക്കാൻ കഴിയുമായിരുന്നുള്ളൂ എങ്കിൽപോലും, ഇവന്റ് മാനേജ്മെന്റ് കളുടെ സഹായത്തോടെ പ്രൗഢിയുടെയും പണക്കൊഴുപ്പിന്റേയും ഒരു അന്തരീക്ഷം വിവാഹവേദിയിൽ സൃഷ്ടിയ്ക്കാമായിരുന്നു. എന്നാൽ അത്തരത്തിലൊരു അന്തരീക്ഷം വേണ്ടെന്നുവച്ച് സാധാരണക്കാരിൽ സാധാരണക്കാരനായ ഒരാൾ നടത്തുന്ന ഒരു ചടങ്ങിന് സമമാക്കി ഇതിനെ മാറ്റിയതിൽ അദ്ദേഹത്തെ അഭിനന്ദിക്കുകയാണ് കവി.

ശുഭ നാന്ദി

അധികാരവേരുള്ള അണിബലമുണ്ടേലും
ആശംസയേകുവാൻ ലക്ഷങ്ങളുണ്ടേലും
ആർഭാടഗാംഭീര്യമില്ലാതെ കാട്ടിയ
ആമോദദാമ്പത്യ യാത്രയ്ക്കു മംഗളം.

വീടിനും വിവാഹാഘോഷത്തിനും എത്ര പണം വേണമെങ്കിലും മുടക്കാൻ തയ്യാറാണ് മലയാളിയുടെ മനസ്സ്. സമ്പാദിച്ച കാശിനു പുറമേ ലക്ഷങ്ങൾ ലോണെടുത്തും കിടപ്പാടം പണയം വെച്ചും വിവാഹവും സദ്യയും നടത്തിവരുന്ന കേരളീയ സമൂഹത്തിന് ഒരു ഓർമ്മപ്പെടുത്തൽ എന്ന രീതിയിലാണ് ഈ കവിതയിലെ വരികൾ ശ്രദ്ധേയമാകുന്നത്.

യുഎഇ ആസ്ഥാനമായ ഏരീസ് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ സി ഇ ഓ കൂടിയാണ് സോഹൻ റോയ്. ആയിരത്തിനടുത്ത് കവിതകൾ എഴുതിയിട്ടുള്ള അദ്ദേഹം, കഴിഞ്ഞവർഷത്തെ സൂര്യഫെസ്റ്റിവലിൽ വെച്ച്, അറുനൂറോളം കവിതകളടങ്ങിയ ‘അണു മഹാകാവ്യം ‘ എന്ന പുസ്തകവും പ്രകാശനം ചെയ്തിരുന്നു. അദ്ദേഹം ആദ്യമായി തിരക്കഥയെഴുതി സംവിധാനം ചെയ്ത ഹോളിവുഡ് ചലച്ചിത്രം “ഡാം 999” , ഓസ്കാർ പുരസ്കാരത്തിന്റെ ചുരുക്കപ്പട്ടികയിൽ, മൂന്ന് വിഭാഗങ്ങളിലായി 5 കാറ്റഗറികളിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

ഈ കവിതയ്ക്ക് സംഗീതത്തിന്റേയും ഓർക്കസ്ട്രയുടേയും അകമ്പടി നൽകി ആലപിച്ചത് പ്രശസ്ത സിനിമാ സംഗീത സംവിധായകനായ ബി ആർ ബിജുറാം ആണ്.

Shubha Naanni_Anukavyam

shortlink

Related Articles

Post Your Comments

Related Articles


Back to top button