കൊല്ലം: ഉത്ര വധക്കേസുമായി ബന്ധപ്പെട്ട് സൂരജിന്റെ അമ്മ രേണുകയെ ക്രൈംബ്രാഞ്ച് വീണ്ടും ചോദ്യം ചെയ്യും. ഇതിനായി പ്രത്യേക ചോദ്യാവലി തയാറാക്കി. അതേസമയം അതേ സമയം, സൂരജിനെതിരെ അന്വേഷണ സംഘത്തിന് നിര്‍ണായകമായ മൊഴികള്‍ ലഭിച്ചു. പാമ്പു കടിയേറ്റ ഉത്രയെ ചികില്‍സിച്ച ഡോക്ടര്‍മാരാണ് മൊഴി നൽകിയിരിക്കുന്നത്.
പാമ്പിനെ വിലയ്ക്കു വാങ്ങിയതിനും തല്ലിക്കൊന്നതിനും സൂരജിനെതിരെ വനംവകുപ്പിന്റെ കേസ് നിലനിൽക്കുകയാണ്. പാമ്പിനെ അതിന്റെ ആവാസ വ്യവസ്ഥയിൽ നിന്നു പിടിക്കുകയും വിൽക്കുകയും ചെയ്തതിന് രണ്ടാം പ്രതി സുരേഷിനെതിരെയും കേസുണ്ട്. നാളെ ഇരുവരുമായി വനം വകുപ്പ് തെളിവെടുപ്പു നടത്തും.
Post Your Comments