പെന്റഗണ്‍ : ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കത്തിനു പുറമെ ചൈനയ്ക്ക് അമേരിക്കയില്‍ നിന്നും തിരിച്ചടി. ഇപ്പോള്‍ ചൈനയെ ലക്ഷ്യമിട്ട് യുഎസ് തന്ത്രപരമായ ചില നീക്കങ്ങള്‍ നടത്തിയിരിക്കുകയാണ്. ഇതോടെ ഇന്തോ-പസഫിക് മേഖലയില്‍ ചൈനയ്ക്കെതിരെമൂന്ന് വിമാനവാഹനി കപ്പലുകളാണ് യുഎസ് വിന്യസിച്ചിരിക്കുന്നത്.
കോവിഡ് വ്യാപനത്തിനോടുള്ള ചൈനയുടെ സമീപനത്തിനെതിരെയും, ഹോംഗ് കോംഗിന് മേല്‍ കൂടുതല്‍ നിയന്ത്രണം, സാധാരണക്കാരെ ആക്രമണകാരികളാക്കുക എന്നീ നടപടികള്‍ക്കെതിരെയും അമേരിക്ക രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതല്‍ കപ്പലുകള്‍ വിന്യസിച്ചിരിക്കുന്നത്.
അതേസമയം ദക്ഷിണ ചൈന തീരത്ത് ചൈന തന്ത്രപരമായി സൈനിക വിന്യാസം ബലപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടത്തുകയാണെന്ന് ഇന്തോ പസഫിക് കമാന്റ് ഓപ്പറേഷന്‍ ഡയറക്ടര്‍ സ്റ്റീഫന്‍ കോയീഹ്ലര്‍ പ്രതികരിച്ചു. എന്നാല്‍ അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഇത്തരം നടപടികള്‍ തടയാനുള്ള ശ്രമങ്ങളും നടത്തുന്നുണ്ട്.
Post Your Comments