സുശാന്തിന്റെ മരണത്തെ കുറിച്ച് വെളിപ്പെടുത്തലുമായി പ്രമുഖ നിരൂപകന്‍ സുഭാഷ് ഷാ. സുശാന്ത് ഇതിന് മുൻപേ ജീവൻ അവസാനിപ്പിക്കുമായിരുന്നു. ഇത്രയും കാലം അദ്ദേഹത്തെ സംരക്ഷിച്ച് നിര്‍ത്തിയത് കാമുകി റിയാ ചക്രവര്‍ത്തിയുടെ കരുതലാണ്. സുശാന്ത് ചികിത്സ മുടക്കുന്നില്ലെന്നും മരുന്നുകള്‍ കഴിക്കുന്നുണ്ടെന്നും ഉറപ്പ് വരുത്തിയിരുന്നത് അവരായിരുന്നു. എന്നാൽ പിന്നീട് മരുന്ന് കഴിക്കുന്നത് സുശാന്ത് നിർത്തി. ഇതോടെയാണ് സുശാന്തിന്റെ നില മോശമായത്. അവസാന ഒരുവര്‍ഷം അടച്ച് പൂട്ടപ്പെട്ട അവസ്ഥയിലായിരുന്നു സുശാന്ത്. ആരെയും വീട്ടിലേക്ക് അടുപ്പിച്ചിരുന്നില്ല. അവാര്‍ഡ് ഷോകളില്‍ പോലും താരം പങ്കെടുക്കാറില്ലായിരുന്നുവെന്നും സുഭാഷ് ഷാ പറയുന്നു.
ഒരു ദിവസം വീട്ടില്‍ അനുരാഗ് കശ്യപിന്റെ സിനിമ കണ്ടുകൊണ്ടിരിക്കുമ്പോൾ ഞാന്‍ അനുരാഗിന്റെ ചിത്രം വേണ്ടെന്ന് വെച്ചെന്നും അതുകൊണ്ട് അയാൾ എന്നെ കൊല്ലാൻ വരുമെന്നും സുശാന്ത് പറഞ്ഞിരുന്നു. ഈ സമയം റിയയും ഒപ്പമുണ്ടായിരുന്നു. ഇത് കേട്ട് ഭയന്നതോടെയാണ് റിയ സുശാന്തിനൊപ്പം താമസിക്കേണ്ടെന്ന് തീരുമാനിച്ചത്. ഇവര്‍ പിന്നീട് ബന്ധം വേര്‍പിരിഞ്ഞെന്ന് സുഹൃത്ത് സെൻഗുപ്‌ത പറഞ്ഞിരുന്നു. സുശാന്തിന്റെ ബന്ധുക്കള്‍ മുംബൈയില്‍ എത്തുന്നത് വരെ റിയ കാത്തിരുന്നിരുന്നു. സുശാന്തിനെ പിന്തുണയ്ക്കാനും ആശ്വസിപ്പിക്കാനും സഹോദരിമാർ ഉണ്ടായിരുന്നു. വിഷാദം പൂര്‍ണമായി കീഴടക്കിയതിനാൽ ആരെയും കേള്‍ക്കാന്‍ സുശാന്ത് തയ്യാറായിരുന്നില്ല. സ്വന്തമായി തീര്‍ത്ത ഭ്രാന്താലയത്തിലായിരുന്നു സുശാന്ത് അവസാന കാലമെന്നും ഷാ പറയുന്നു.
Post Your Comments