![](/wp-content/uploads/2020/06/india-china-4.jpg)
ന്യൂഡല്‍ഹി : ചൈനയ്ക്കെതിരെ ഇന്ത്യയുടെ നീക്കം, ചൈന കുത്തകയാക്കിയ ഫ്രോസന്‍ ഫുഡ് വിപണി കയ്യടക്കാന്‍ ഇന്ത്യ കരുക്കള്‍ നീക്കുന്നു. ചൈനയെ ഒറ്റപ്പെടുത്താന്‍ ഇന്ത്യയ്ക്കൊപ്പം ലോകരാഷ്ട്രങ്ങളും കൈക്കോര്‍ത്തു. ചൈനയ്ക്ക് പിന്നിലായി, ലോകത്ത് ഭക്ഷ്യോത്പാദനത്തില്‍ രണ്ടാംസ്ഥാനം ഇന്ത്യക്കാണ്. എന്നാല്‍, മൊത്തം ഉത്പാദനത്തിന്റെ 10 ശതമാനത്തോളം മാത്രമാണ് ഇന്ത്യ സംസ്‌കരിക്കുന്നത്. കോള്‍ഡ് സറ്റോറേജ് അടക്കമുള്ള അടിസ്ഥാനസൗകര്യങ്ങളുടെ കുറവാണ് കാരണം.
Read Also : ചൈന-ഇന്ത്യ അതിര്‍ത്തി തര്‍ക്കം : സംഘര്‍ഷങ്ങള്‍ക്ക് അയവ് : ഇരു രാജ്യങ്ങളും സമാധാനപാതയില്‍
കൂടുതല്‍ കോള്‍ഡ് സ്റ്റോറേജ് സൗകര്യങ്ങളും ശീതീകരിച്ച കണ്ടെയ്നര്‍ (റീഫര്‍) വാഹനങ്ങളും ഒരുക്കാനായി എല്ലാവിധ പിന്തുണയും സര്‍ക്കാര്‍ നല്‍കുമെന്ന് കേന്ദ്ര ഭക്ഷ്യമന്ത്രി ഹര്‍സിമ്രത് കൗര്‍ ബാദല്‍ പറഞ്ഞു. ഭക്ഷ്യസംസ്‌കരണ രംഗത്തെ സംരംഭകരുമായി സഹകരിച്ച് കൂടുതല്‍ മെഗാ ഫുഡ് പാര്‍ക്കുകളും സജ്ജമാക്കും.
2022ഓടെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുകയെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷ്യവും ഇതുമായി സംയോജിപ്പിക്കും. ഇതുവഴി, കര്‍ഷകര്‍ക്ക് ഉത്പന്നങ്ങള്‍ക്ക് ആഗോള വിപണിയും മികച്ച വിദേശനാണയ വരുമാനവും നേടാനാകുമെന്നും ബാദല്‍ പറഞ്ഞു. നിലവില്‍, ഇന്ത്യയുടെ മൊത്തം കാര്‍ഷിക കയറ്റുമതിയില്‍ 25 ശതമാനം മാത്രമാണ് ഭക്ഷ്യസംസ്‌കരണ മേഖലയുടെ പങ്ക്.
Post Your Comments