ബെര്‍ലിന്‍: കോവിഡിനെതിരായ വാക്സിന് വികസിപ്പിക്കുന്ന കമ്പനിയുടെ 23 ശതമാനം ഓഹരി വാങ്ങാനൊരുങ്ങി ജർമ്മൻ സർക്കാർ. ക്യുര്‍വാക് എന്ന കമ്പനിയിലാണ് ജർമ്മനി നിക്ഷേപം നടത്തുകയെന്നാണ് വിവരം. പൊതുമേഖലാ സ്ഥാപനമായ കഐഫ്ഡബ്ല്യു ഡെവലപ്മെന്റ് ബാങ്ക് വഴി 300 ദശലക്ഷം യൂറോയുടെ നിക്ഷേപമാണ് നടത്തുക. വാക്സിന് വികസിപ്പിക്കുന്ന കമ്പനിക്ക് സാമ്പത്തിക സ്ഥിരത ഉറപ്പുവരുത്താനാണ് ശ്രമമെന്ന് ജര്‍മ്മന്‍ സാമ്പത്തിക കാര്യ മന്ത്രി പീറ്റര്‍ ആല്റ്റ്മെയര് പറഞ്ഞു.
Post Your Comments