Latest NewsNewsInternational

ഗുണമില്ല : കോവിഡ് രോഗികള്‍ക്ക് ഹൈഡ്രോക്സിക്ലോറോക്വിൻ നല്‍കുന്നത് നിര്‍ത്തി അമേരിക്ക

വാഷിംഗ്‌ടണ്‍ • കോവിഡ് -19 രോഗികളുടെ ചികിത്സയിൽ മലേറിയ വിരുദ്ധ മരുന്നുകളായ ക്ലോറോക്വിൻ, ഹൈഡ്രോക്സിക്ലോറോക്വിൻ എന്നിവയുടെ അടിയന്തര ഉപയോഗത്തിനുള്ള അംഗീകാരം യു.എസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്ഡിഎ) തിങ്കളാഴ്ച പിൻവലിച്ചു. കൊറോണ വൈറസ് അണുബാധയെ ചികിത്സിക്കാൻ ഇവ ഫലപ്രദമാകുന്നില്ലെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ക്ലിനിക്കൽ പരീക്ഷണ ഫലങ്ങൾ ഉൾപ്പെടെയുള്ള പുതിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് തീരുമാനം. കോവിഡ് -19 ചികിത്സിക്കാൻ മരുന്നുകൾ ഫലപ്രദമാകില്ലെന്നും അതിന്റെ ഉപയോഗം കൊണ്ടുള്ള നേട്ടങ്ങള്‍ അതിന്റെ അറിയപ്പെടുന്നതും സാധ്യതയുള്ളതുമായ അപകടസാധ്യതകളെ മറികടക്കുന്നില്ലെന്നും ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്ഡിഎ) പറഞ്ഞു.

എഫ്ഡി‌എ ചീഫ് സയന്റിസ്റ്റ് ഡെനിസ് ഹിന്റൺ, ജൂൺ 15 ന് ബയോമെഡിക്കൽ അഡ്വാൻസ്ഡ് റിസർച്ച് ആൻഡ് ഡവലപ്മെൻറ് അതോറിറ്റിയുടെ (ബാർഡ) ഗാരി ഡിസ്ബ്രോയ്ക്ക് അയച്ച കത്തിൽ, കോവിഡ് 19 ചികിത്സയ്ക്ക് അടിയന്തിര ഘട്ടങ്ങളില്‍ ഹൈഡ്രോക്സിക്ലോറോക്വിൻ (എച്ച്സിക്യു), ക്ലോറോക്വിൻ (സിക്യു) എന്നിവ ഉപയോഗിക്കാന്‍ പ്രസ്തുത തീയതി മുതല്‍ അംഗീകാരം ഉണ്ടാകില്ലെന്ന് വ്യക്തമാക്കി.

മാർച്ച് 28 നാണ് കോവിഡ് രോഗികള്‍ക്ക് ചികിത്സയ്ക്കായി അടിയന്തിര സാഹചര്യങ്ങളില്‍ ഉപയോഗിക്കാന്‍ എഫ്.ഡി.എ അംഗീകാരം നല്‍കിയത്.

ഏറ്റവും പഴയതും അറിയപ്പെടുന്നതുമായ മലേറിയ വിരുദ്ധ മരുന്നുകളിൽ ഒന്നാണ് ഹൈഡ്രോക്സിക്ലോറോക്വിൻ. കോവിഡ് 19 നെതിരായ പോരാട്ടത്തിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഹൈഡ്രോക്സിക്ലോറോക്വിനെ “ഗെയിം ചേഞ്ചർ” മരുന്നായി വിളിച്ചിരുന്നു.

ട്രംപിന്റെ അഭ്യർഥന മാനിച്ച്, ഏപ്രിലിൽ ഇന്ത്യ 50 ദശലക്ഷം എച്ച്സിക്യു ഗുളികകൾ കയറ്റുമതി ചെയ്യാൻ അനുവദിച്ചിരുന്നു. ഹൈഡ്രോക്സിക്ലോറോക്വിന്റെ ലോകത്തിലെ ഏറ്റവും വലിയ നിര്‍മ്മാതാക്കളാണ് ഇന്ത്യ.

മാരകമായ കൊറോണ വൈറസ് ഒഴിവാക്കാൻ താൻ ദിവസവും ഹൈഡ്രോക്സിക്ലോറോക്വിൻ കഴിക്കുന്നതായി ട്രംപ് മെയ് 18 ന് വെളിപ്പെടുത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button