Latest NewsNewsSaudi Arabia

ചാർട്ടേഡ് വിമാനങ്ങളിൽ യാത്രാനുമതി ഉള്ളത് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർക്ക്: തീരുമാനവുമായി സൗദിയിലെ ഇന്ത്യൻ എംബസി

റിയാദ്: സൗദി അറേബ്യയിൽ നിന്ന് ചാർട്ടേഡ് വിമാനങ്ങളിൽ കേരളത്തിലേക്ക് വരുന്നവർക്ക് കോവിഡ് പരിശോധന നിർബന്ധമാക്കിയതായി സൗദിയിലെ ഇന്ത്യൻ എംബസി. കേരള സര്‍ക്കാര്‍ പ്രത്യേകമായി ഇക്കാര്യം ആവശ്യപ്പെട്ടതാണെന്നും റിസള്‍ട്ട് നെഗറ്റീവ് ആയാല്‍ മാത്രമേ യാത്രാനുമതി നല്‍കാനാവൂവെന്നും എംബസി പുറത്തിറക്കിയ ചാര്‍ട്ടേഡ് വിമാനസര്‍വീസ് നിബന്ധനകളില്‍ വ്യക്തമാക്കി. അടുത്ത ശനിയാഴ്ച മുതലാണ് നിര്‍ബന്ധം. എന്നാൽ വന്ദേ ഭാരത് വിമാനങ്ങളിൽ യാത്ര ചെയ്യുന്നവർക്ക് കോവിഡ് പരിശോധന ബാധകമായിരിക്കില്ലെന്നും എംബസി വ്യക്തമാക്കി. കേരള സര്‍ക്കാരിന്റെ നിർദേശം അനുസരിച്ചാണ് ഇത്തരത്തിലൊരു തീരുമാനം.

Read also: കോ​വി​ഡ് മഹാമാരി; 2021 ലെ ഓ​സ്ക​ര്‍ പു​ര​സ്കാ​ര പ്ര​ഖ്യാ​പ​ന ചടങ്ങിനെ കുറിച്ചുള്ള തീരുമാനം പുറത്ത്

കോവിഡ് വ്യാപന പശ്ചാത്തലത്തിൽ സൗദിയിൽ നിന്ന് ഇതുവരെ നാട്ടിലേക്കു മടങ്ങിയത് 9247 ഇന്ത്യക്കാർ മാത്രമാണ്. അതേസമയം എംബസിയിൽ പേര് റജിസ്റ്റർ ചെയ്ത് ഊഴം കാത്ത് കഴിയുന്നവർ 1,10,000 പേർ ഉണ്ട്. റജിസ്റ്റർ ചെയ്തവരിൽ 60% മലയാളികളാണെന്ന് റിയാദിലെ ഇന്ത്യൻ അംബാസഡർ ഡോ. ഔസാഫ് സഈദ് പറഞ്ഞു. സൗദിയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 30 സാമൂഹിക പ്രവർത്തകരുമായി നടത്തിയ ഓൺലൈൻ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button