Latest NewsNewsOmanGulf

ഒമാനിൽ ഇന്ന് 745 പേർക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചു

മസ്ക്കറ്റ് : ഒമാനിൽ ഇന്ന് 745 പേർക്ക്​ കൂടി കൊറോണ വൈറസ് സ്​ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ്​ രോഗ ബാധിതരുടെ എണ്ണം 25269 ആയി. ഇന്ന് രോഗം സ്​ഥിരീകരിച്ചവരിൽ 377 പേര്‍ ഒമാൻ സ്വദേശികളും 368 പേർ വിദേശികളുമാണ്.

അതേസമയം വൈറസ് ബാധിച്ച് ഇന്ന് ആറ് പേരാണ് മരിച്ചത്. ഇതോടെ രാജ്യത്ത് മരിച്ചവരുടെ എണ്ണം 114 ആയിരിക്കുകയാണ്. 14066 പേരാണ്​ നിലവിൽ അസുഖബാധിതരായിട്ടുള്ളത്​. 56 പേരെ കൂടി പ്രവേശിപ്പിച്ചതോടെ ആശുപത്രിയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 327 ആയി. തീവ്ര പരിചരണ വിഭാഗത്തിൽ 105 പേരാണുള്ളത്​.11089 പേരാണ് ഇതുവരെ രാജ്യത്ത് രോഗമുക്തി നേടിയതെന്നും ഒമാൻ ആരോഗ്യ മന്ത്രാലയം ഇന്ന് പുറത്തിറക്കിയ വാർത്തകുറിപ്പിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button