
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയന്റെയും ഡിവെെഎഫ്‌ഐ നേതാവ് മുഹമ്മദ് റിയാസിന്റെയും വിവാഹം ഇന്ന്. കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ചാണ് ചടങ്ങുകള്‍ നടക്കുന്നത്. വലിയ ചടങ്ങുകള്‍ ഒഴിവാക്കി രാവിലെ പത്തിനു മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ്ഹൗസില്‍ വിവാഹ രജിസ്ട്രേഷന്‍ നടക്കും. ഇരുവരുടെയും കുടുംബാംഗങ്ങള്‍ ഉൾപ്പെടെ 50 പേരാകും പങ്കെടുക്കുക. രാവിലെ 11 മണിയോടെ ക്ലിഫ് ഹൗസില്‍ എത്താനാണ് അതിഥികള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ഐടി സംരംഭകയാണ് വീണ. ബംഗളുരുവില്‍ എക്‌സാലോജിക് സൊലൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടറാണ്. നേരത്തെ, ഒറാക്കിളില്‍ കണ്‍സള്‍ട്ടന്റായും ആര്‍പി ടെക്‌സോഫ്റ്റ് ഇന്റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായും പ്രവർത്തിച്ചിട്ടുണ്ട്. ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റും സിപിഎം സംസ്ഥാന കമ്മിറ്റി അംഗവുമാണ് മുഹമ്മദ് റിയാസ്. 2017-ലാണ് റിയാസ് സിപിഎമ്മിന്റെ യുവജന സംഘടനയായ ഡിവെെഎഫ്‌ഐയുടെ ദേശീയ പ്രസിഡന്റായത്.
Post Your Comments