റിയാദ് : ഗൾഫിൽ കോവിഡ് ബാധിച്ച് രണ്ടു മലയാളികൾ കൂടി മരിച്ചു. കോട്ടയം മണിമല കടയനിക്കാട് സ്വദേശി സിബി കളപ്പുരയ്ക്കൽ (55) കുവൈറ്റിലും, പള്ളിപ്പുറം പെഴുങ്കര സ്വദേശി സി ടി സുലൈമാൻ (63) സൗദിയിലെ റിയാദിലുമാണ് മരിച്ചത്.
സുലൈമാൻ രോഗബാധിതനായി അൽഖർജ് കിങ് ഖാലിദ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരിച്ചത്. മൃതദേഹം കിങ് ഖാലിദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. മരണാനന്തര നടപടിക്രമങ്ങൾ പുരോഗമിക്കുന്നു. ഭാര്യ: ശരീഫ. മക്കൾ: ശംലിഖ്, ശബീല്, ശഹീൻ. മരുമക്കൾ: ശബീന, തൻസീറ. ഇതോടെ, ഗൾഫിൽ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 226 ആയി.
Post Your Comments