മുംബൈ : വ്യാപാര ആഴ്ചയിലെ ആദ്യ ദിനത്തിൽ ഓഹരി വിപണി അവസാനിച്ചത് നഷ്ടത്തിൽ. സെന്‍സെക്സ് 552.09 പോയിന്റ് താഴ്ന്നു 3228.80ലും നിഫ്റ്റി 159.20 പോയന്റ് താഴ്ന്ന് 9813.70ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1308 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1223 ഓഹരികള്‍ നഷ്ടത്തിലുമായപ്പോൾ 170 ഓഹരികള്‍ക്ക് മാറ്റമില്ല.
ബിഎസ്ഇ മിഡ്ക്യാപ് സൂചിക ഒരുശതമാനത്തോളം താഴ്ന്നു. ഫാര്‍മ, പൊതുമേഖല ബാങ്ക് സൂചികകള്‍ ഒഴികെയുള്ളവ നഷ്ടമുണ്ടാക്കി. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, വിപ്രോ, എച്ച്സിഎല്‍ ടെക്, സണ്‍ ഫാര്‍മ,ഗെയില്‍, തുടങ്ങിയ ഓഹരികൾ നേട്ടത്തിലും, ടാറ്റ മോട്ടോഴ്സ്,ആക്സിസ് ബാങ്ക്, ബജാജ് ഫിനാന്‍സ്,ഇന്‍ഡസിന്റ് ബാങ്ക്, എന്‍ടിപിസി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് അവസാനിച്ചത്.
Post Your Comments