പ്രശസ്ത സംഗീത സംവിധായകനായിരുന്ന എം.ജി രാധാകൃഷ്ണന്റെ ഭാര്യ പത്മജ രാധാകൃഷ്ണന് (68)അന്തരിച്ചു. ഹൃദയസ്തംഭനത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ എസ്.കെ ഹോസ്പിറ്റലില്‍ ഇന്ന് പുലര്‍ച്ചെ ഒരു മണിക്കായിരുന്നു അന്ത്യം. കഴിഞ്ഞ ഡിസംബറിലായിരുന്നു പത്മജയുടെ ഇരട്ട സഹോദരി ഗിരിജ മരിച്ചത്.
മലയാള സിനിമാ ഗാനരംഗത്ത് ഒഴിച്ചുകൂടാനാകാത്ത ഒരു വ്യക്തിയായിരുന്നു എം.ജി രാധാകൃഷ്ണൻ. ആദ്ദേഹം പങ്കെടുക്കുന്ന ഒട്ടുമിക്ക വേദികളിലും നിഴലായി പത്മജയും കൂട്ടുണ്ടായിരുന്നു. അതുകൊണ്ടുതന്നെ മിക്കവർക്കും അടുത്ത കൂട്ടുകാരിയും സഹോദരിയുമൊക്കെ ആയിരുന്നു പത്മജ. 2013 ൽ പുറത്തിറങ്ങിയ മിസ്റ്റർ ബീൻ എന്ന ചിത്രത്തിലെ ഗാനങ്ങൾക്ക് വേണ്ടി പത്മജ രാധാകൃഷ്ണൻ വരികളെഴുതിയിട്ടുണ്ട്. 1970കളില്‍ വഴുതക്കാട് വിമന്‍സ് കോളജില്‍ വിദ്യാര്‍ത്ഥികളായിരിക്കെ കേരള സര്‍വകലാശാല കലോത്സവങ്ങളിലെ നിറസാന്നിദ്ധ്യമായിരുന്നു . പ്രശസ്ത ഓഡിയോഗ്രാഫർ എം.ആർ. രാജാകൃഷ്ണൻ, കാർത്തിക എന്നിവർ മക്കളാണ്. പ്രസിദ്ധ ഗായകനായ എം.ജി ശ്രീകുമാർ ഭർതൃസഹോദരനാണ്.
Post Your Comments