മുംബൈ : ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത് ജീവനൊടുക്കിയ സംഭവം ,ബോളിവുഡ് സംശയനിഴലില്‍ . വിശദമായ അന്വേഷണത്തിന് പൊലീസ്. ആത്മഹത്യയാണെന്നു പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട് വന്നെങ്കിലും ആത്മഹത്യയിലേയ്ക്ക് നയിച്ചതിനു പിന്നിലെ കാരണങ്ങളാണ് പൊലീസ് പ്രധാനമായും അന്വേഷിയ്ക്കുക. ബോളിവുഡില്‍നിന്ന് കടുത്ത അവഗണന നേരിട്ടതാണു സുശാന്തിനെ വിഷാദരോഗിയാക്കിയതെന്ന് ആരോപണവും ഉയര്‍ന്നിരുന്നു. ഇതാണ് ബോളിവുഡിനെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണത്തിനൊരുങ്ങുന്നത്.
read also : സുശാന്തിന്റെ മരണം കൊലപാതകം, ഗൂഢാലോചനയടക്കം ഗുരുതര ആരോപണങ്ങളുമായി കുടുംബം ; സിബിഐ അന്വേഷണം വേണമെന്ന് ആവശ്യം
‘പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നത് നടന്റെ മരണം ആത്മഹത്യയാണെന്നാണ്. എന്നാല്‍ മാധ്യമ റിപ്പോര്‍ട്ടുകളില്‍ പ്രഫഷനല്‍ വൈരാഗ്യത്തെ തുടര്‍ന്നു സുശാന്ത് വിഷാദരോഗത്തിലായിരുന്നെന്നും പറയുന്നു. മുംബൈ പൊലീസ് ഈ വശം കൂടി പരിശോധിക്കും’- മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ് ട്വീറ്റ് ചെയ്തു. ബാന്ദ്രയിലെ അപ്പാര്‍ട്ട്‌മെന്റില്‍ ഞായറാഴ്ചയാണു സുശാന്തിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
സുശാന്ത് സിങ് രാജ്പുത്തിന്റേത് തൂങ്ങിമരണമെന്നാണു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. പൊലീസിനു സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല. തൂങ്ങിയതു മൂലമുള്ള ശ്വാസം മുട്ടലാണു മരണകാരണമെന്നാണു നിഗമനം. ജുഹുവിലെ ഡോ. ആര്‍.എന്‍.കൂപ്പര്‍ ജനറല്‍ ആശുപത്രിയില്‍ മൂന്നു ഡോക്ടര്‍മാരുടെ സംഘമാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. വിശദമായ റിപ്പോര്‍ട്ട് ബാന്ദ്ര പൊലീസ് സ്റ്റേഷനില്‍ സമര്‍പ്പിച്ചു
ഇതുവരെയുള്ള അന്വേഷണത്തില്‍, സുശാന്ത് ആത്മഹത്യ ചെയ്തതു തന്നെയെന്നാണു മുംബൈ പൊലീസിന്റെ നിഗമനം. വിഷാദരോഗത്തിന് കഴിക്കുന്ന ചില മരുന്നുകള്‍ സുശാന്തിന്റെ വീട്ടില്‍നിന്നു കണ്ടെടുത്തിട്ടുണ്ടെന്നാണു സൂചന. എന്നാല്‍ ആത്മഹത്യാക്കുറിപ്പ് ലഭിച്ചിട്ടില്ല. സുശാന്തിനെ ചികിത്സിച്ചിരുന്ന ഡോക്ടറുടെ മൊഴി പൊലീസ് രേഖപ്പെടുത്തി.
Post Your Comments