
ഭോപ്പാല്‍ :സമൂഹമാധ്യമങ്ങളിലൂടെ വ്യാജ വീഡിയോ പ്രചരിപ്പിച്ചതിന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിംഗിനെതിരേ കേസെടുത്തു. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനെതിരെയാണ് ദിഗ് വിജയ് സിംഗ് വ്യാജ വീഡിയോ പ്രചരിപ്പിച്ചത്.
ബിജെപി പ്രവര്‍ത്തകരാണ് ദിഗ് വിജയ് സിംഗിനെതിരെ പരാതി നൽകിയത്. തുടർന്ന് ഭോപ്പാല്‍ പോലീസ് ക്രൈംബ്രാഞ്ച് വിഭാഗമാണ് ഇദ്ദേഹത്തിനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
ശിവരാജ് സിംഗ് ചൗഹാന് ഉള്‍പ്പെടുന്ന വ്യാജ വീഡിയോ അടുത്തിടെ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിനെതിരേ മുഖ്യമന്ത്രി തന്നെ രംഗത്തെത്തിയിരുന്നു. പിന്നാലെയാണ് ദിഗ് വിജയ് സിംഗ് വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്. സംഭവം വിവാദമായതിനെ തുടര്‍ന്ന് അദ്ദേഹം ട്വീറ്റ് പിന്‍വലിച്ചിരുന്നു. എന്നാൽ ഈ വിഷയത്തില്‍ ദിഗ് വിജയ് സിംഗോ കോണ്‍ഗ്രസ് പാര്‍ട്ടിയോ ഇതുവരെ പ്രതികരണമൊന്നും നടത്തിയിട്ടില്ല.
Post Your Comments