മുംബൈ: വൈറസ് ഹോട്ട്സ്പോട്ടായിരുന്ന ധാരാവി കോവിഡ് പ്രതിരോധത്തില്‍ മികച്ച മാതൃക, വൈറസ് ബാധിതരുടെ എണ്ണത്തില്‍ ഗണ്യമായ കുറവ്. ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായധാരാവിയില്‍ കോവിഡ് സ്ഥിരീകരിച്ചതോടെ രാജ്യം മുഴുവന്‍ ആശങ്കയിലായിരുന്നു. എന്നാല്‍ വൈറസ് ഹോട്ട്സ്പോട്ടായിരുന്ന ധാരാവി കോവിഡ് പ്രതിരോധത്തില്‍ വികസ്വര രാജ്യങ്ങള്‍ക്ക് മുഴുവന്‍ മാതൃകയാകുകയാണ്.
read also : നവംബറിലെ വർധിച്ച രോഗവ്യാപന സാദ്ധ്യത , പ്രതികരണവുമായി ഐസിഎംആര്‍
അതിവേഗത്തിലായിരുന്ന രോഗവ്യാപനത്തില്‍ നിന്ന് പ്രതിരോധ്ര്ര പവര്‍ത്തനങ്ങളിലൂടെ വൈറസ് ബാധിതരുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് വന്നുതുടങ്ങി. ഏഴു ലക്ഷത്തിലധികം പേരെയാണ് ചേരിയില്‍ പരിശോധനയ്ക്ക് വിധേയമാക്കിയത്.
ശരീരോഷ്മാവ് അളക്കുന്നതിനും മറ്റ് കോവിഡ് അനുബന്ധ പരിശോധനകള്‍ക്കുമായി 47,000 ഓളം വീടുകളിലാണ് ആരോഗ്യപ്രവര്‍ത്തകര്‍ എത്തിയത്. തുടര്‍ന്ന് രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചവരെ ക്വാറന്റീന്‍ കേന്ദ്രങ്ങളിലാക്കി. പുതിയ കോവിഡ് കേസുകളുടെ എണ്ണം മൂന്നിലൊന്നായി കുറഞ്ഞു. രോഗികളില്‍ പകുതിയിലധികം പേരും രോഗമുക്തായി.
Post Your Comments