കണ്ണൂര്‍: വിമാനത്താവളത്തില്‍ നിന്നും വിദേശത്ത് നിന്നെത്തിയവരെ കൊണ്ടുവന്ന ഡ്രൈവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗബാധിതനായ ഡ്രൈവര്‍ കണ്ണൂരിലെ ഡിപ്പോയില്‍ വിശ്രമിച്ചിരുന്നു. ഇതിനു പിന്നാലെ കണ്ണൂര്‍ കെഎസ് ആര്‍ടിസി ഡിപ്പോയിലെ 40 ജീവനക്കാര്‍ ക്വാറന്റൈനിലേക്ക് മാറി. രണ്ട് വെഹിക്കിള്‍ സൂപ്രവൈന്‍മാരും ക്വാറന്റൈനിലാണുള്ളത്. തുടര്‍ന്ന് കെഎസ്ആര്‍ടിസി ബസും ഓഫീസ് കെട്ടിടവും അണുവിമുക്തമാക്കി.
അതേസമയം സഹപ്രവര്‍ത്തകന് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ സുരക്ഷാമുന്‍കരുതലുകളുടെ ഭാഗമായി ബസില്‍ പൊളിത്തീന്‍ ഷീറ്റ് കൊണ്ട് ഡ്രൈവര്‍മാരുടെ ക്യാബിന്‍ മറക്കണമെന്ന ഉത്തരവ് നടപ്പാക്കാത്തതില്‍ കണ്ണൂരിലെ കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. സാനിറ്റൈസര്‍ പോലും ലഭ്യമല്ലെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു. കണ്ണൂരില്‍ നാല് പേര്‍ക്കാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്.
Post Your Comments