തിരുവന്തപുരം: നേത്രാവതി എക്‌സ് പ്രസില്‍ യാത്രചെയ്ത ഒരു മലയാളിക്ക് കോവിഡ് സ്ഥിരീകരിച്ചു. ജൂണ്‍ 12ന് തിരുവന്തപുരത്ത് നിന്ന് തിരിച്ച് 13ന് മുംബൈയിലെത്തിയ ഈ ട്രെയിനിലെ എസ് 8 കോച്ചിലാണ് ഇയാള്‍ യാത്ര ചെയ്തത്. രത്‌നഗിരിയില്‍ ഇറങ്ങിയ ഇയാള്‍ക്ക് രോഗ ലക്ഷണങ്ങള്‍ കണ്ടതോടെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. നിലവില്‍ മഹാരാഷ്ട്രയില്‍ ചികിത്സയിലുള്ള മലയാളികളുടെ എണ്ണം 88 ആയി.
അതേ സമയം കഴിഞ്ഞ കുറെ ദിവസങ്ങളായി മഹാരാഷ്ട്ര സര്‍ക്കാര്‍ കേന്ദ്രത്തിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്ന മുംബൈയിലെ സബര്‍ബന്‍ ട്രെയിന്‍ ഇന്ന് മുതല്‍ വീണ്ടും സര്‍വീസ് തുടങ്ങും. ട്രെയിനിലെ യാത്രക്കാരുടെ എണ്ണം 1200 ല്‍ നിന്ന് 700 ആയി കുറച്ചിട്ടുണ്ട്. ആദ്യ ഘട്ടത്തില്‍ ഐഡി കാര്‍ഡുകള്‍ പരിശോധിച്ച് അവശ്യ സര്‍വീസുകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് മാത്രമാണ് ടിക്കറ്റ് നല്‍കുക.
Post Your Comments