ഹരിപ്പാട്: ഏഴാം ക്ളാസ് വിദ്യാര്‍ത്ഥിനി വീട്ടിലെ കിടപ്പുമുറിയില്‍ ജീവനൊടുക്കിയ സംഭവത്തിൽ മാതാവിനെതിരെ നാട്ടുകാർ. കാര്‍ത്തികപ്പള്ളി മഹാദേവികാട് ചിറ്റൂര്‍ വീട്ടില്‍ അശ്വതിയുടെ മകള്‍ ഹര്‍ഷയെയാണ് (13) ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ ഇന്നലെ രാവിലെ കണ്ടെത്തിയത്. നങ്ങ്യാര്‍കുളങ്ങര ബഥനി സ്കൂള്‍ വിദ്യാര്‍ത്ഥിയാണ് ഹര്‍ഷ. മാവേലിക്കര താലൂക്ക് സര്‍വീസ് സഹ. ബാങ്ക് ജീവനക്കാരിയായ അശ്വതി, ആദ്യ വിവാഹത്തിലെ മകളായ ഹര്‍ഷയെ നിരന്തരം ഉപദ്രവിക്കുമായിരുന്നെന്ന് അയല്‍വാസികള്‍ പൊലീസിനോടു പറഞ്ഞു.
അമ്മ വഴക്കുപറഞ്ഞതില്‍ മനംനൊന്താണ് ആത്മഹത്യയെന്നും, മുറിയില്‍ നടത്തിയ പരിശോധനയില്‍ കുട്ടിയുടെ നോട്ട് ബുക്കില്‍ ‘അയാം ഗോയിംഗ്’ (ഞാന്‍ പോകുന്നു) എന്ന് എഴുതിയ ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തതായും തൃക്കുന്നപ്പുഴ പൊലീസ് പറഞ്ഞു.കരുവാറ്റ സ്വദേശി ഹരികുമാറാണ് ഹര്‍ഷയുടെ പിതാവ്. ഹരികുമാറുമായി വേര്‍പിരിഞ്ഞശേഷം ചെന്നിത്തല സ്വദേശിയെ അശ്വതി വിവാഹം കഴിച്ചു. ഈ ബന്ധത്തില്‍ മൂന്നു വയസുള്ള കുട്ടിയുണ്ട്. അശ്വതി ആറുമാസം മുമ്പ് ഹര്‍ഷയുടെ മുടി മുറിച്ചുമാറ്റുകയും തോളിലും മുഖത്തും മര്‍ദ്ദിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തെന്ന് അയല്‍വാസികള്‍ വെളിപ്പെടുത്തി.
അന്ന് കുട്ടിയുടെ കരച്ചില്‍ കേട്ടെത്തിയ നാട്ടുകാരെ വെട്ടുകത്തി കാട്ടി ഭീഷണിപ്പെടുത്തി.പഞ്ചായത്ത് പ്രസിഡന്റും മെമ്പറും ഉള്‍പ്പെടെയുള്ളവര്‍ എത്തിയപ്പോള്‍ അമ്മ നിരപരാധിയാണെന്ന് മകളെക്കൊണ്ട് പറയിപ്പിച്ചു. നാട്ടുകാര്‍ ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കിയിരുന്നു. അവര്‍ സ്കൂളിലെത്തി കുട്ടിയുടെ മൊഴി എടുത്തശേഷം പൊലീസില്‍ പരാതി നല്‍കി.
പിങ്ക് പൊലീസ് വീട്ടിലെത്തിയെങ്കിലും അശ്വതിയും പിങ്ക് പൊലീസിലെ ഉദ്യോഗസ്ഥയും തമ്മിലുള്ള സൗഹൃദവും രാഷ്ട്രീയ ഇടപെടലും കാരണം കേസ് മുന്നോട്ടു നീങ്ങിയില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. അതേസമയം അന്വേഷണത്തില്‍ ആരോപണങ്ങള്‍ തെളിഞ്ഞാല്‍ അമ്മയ്ക്കെതിരെ നടപടി ഉണ്ടാകുമെന്ന് പൊലീസ് പറഞ്ഞു.
Post Your Comments